Advertisement

കൂടത്തായി കൊലപാതക പരമ്പര; തോമസ് വധക്കേസിൽ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തും

November 12, 2019
Google News 0 minutes Read

കൂടത്തായി കൊലപാതക പരമ്പരയിൽ തോമസ് വധക്കേസിൽ ജോളിയെ അറസ്റ്റ് ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. കോഴിക്കോട് ജില്ലാ ജയിലിലെത്തിയാണ് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തുക.

ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ പിതാവ് ടോം തോമസ് കൊല്ലപ്പെട്ട കേസിലാണ് ജോളിയെ ഇന്ന് അന്വേഷണ സംഘം അറസ്റ്റ് ചെയ്യുക. ഇന്നലെ അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷക്ക് കൊയിലാണ്ടി കോടതി അറസ്റ്റ് ചെയ്യാൻ അനുമതി നൽകിയിരുന്നു. കുറ്റ്യാടി സിഐ സനൽകുമാറിനാണ് അന്വേഷണച്ചുമതല. വിശദമായ ചോദ്യം ചെയ്യാനായി അഞ്ചു ദിവസം കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

2008ൽ ടോം തോമസിന്റെ മരണശേഷം വ്യാജ ഒസ്യത്ത് ഉണ്ടാക്കി ജോളി തന്റെ പേരിലാക്കിയിരുന്നു. ഇതിനെതിരെ ടോം തോമസിന്റെ മറ്റു മക്കൾ നൽകിയ പരാതിയിലാണ് കൂടത്തായി കേസിൽ പൊലീസ് അന്വേഷണം ആരംഭിക്കുന്നത്. ഏറെനാൾ നീണ്ട രഹസ്യ അന്വേഷണത്തിലൂടെയാണ് കേസിലെ കൊലപാതക പരമ്പര പുറം ലോകം അറിഞ്ഞത്. കൂടാതെ ആൽഫൈൻ വധക്കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള രണ്ടാംപ്രതി എംഎസ് മാത്യുവിനെ ഇന്ന് തെളിവെടുപ്പിനായി പുലിക്കയം, കൂടത്തായി എന്നിവിടങ്ങളിൽ കൊണ്ടുപോകും. തിരുവമ്പാടി സിഐ ക്കാണ് ആൽഫൈൻ വധക്കേസിന്റെ അന്വേഷണ ചുമതല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here