Advertisement

കർണാടക മുൻ മന്ത്രി കെ ജെ ജോർജിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ പരാതി

November 12, 2019
Google News 0 minutes Read

മുൻ മന്ത്രിയും കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ കെ ജെ ജോർജിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ പരാതി. കെ ജെ ജോർജ് മന്ത്രിയായിരുന്ന സമയത്ത് വിദേശത്ത് വൻ തോതിൽ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് പരാതി.

കർണാടക രാഷ്ട്ര സമിതി ചെയർമാൻ രവി കൃഷ്ണ റെഡ്ഡിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് കെ ജെ ജോർജിനെതിരെ വിശദമായ അന്വേഷണം വേണമെന്നാണ് രവി കൃഷ്ണ റെഡ്ഡിയുടെ ആവശ്യം. പരാതിയുടെ അടിസ്ഥാനത്തിൽ ഇഡി കേസ് രജിസ്റ്റർ ചെയ്തു. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കർണാടകയിൽ കോൺഗ്രസ് നേതാക്കളെ ബിജെപി വേട്ടയാടുകയാണെന്ന ആരോപണം നിലനിൽക്കെയാണ് കെ ജെ ജോർജിനെതിരെ പരാതി ഉയർന്നിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here