ഗവർണറുടെ നടപടിക്കെതിരെയുള്ള ശിവസേനയുടെ ഹർജി ഇന്ന് പരിഗണിക്കില്ല

ഗവർണറുടെ നടപടിക്കെതിരെ അടിയന്തിര വാദം കേൾക്കണമെന്ന് ശിവസേന സുപ്രിം കോടതിയിൽ. ശിവസേനയുടെ ഹർജി ഇന്ന് പരിഗണിക്കില്ല.
സർക്കാർ രൂപീകരണം സംബന്ധിച്ച് ആവശ്യത്തിന് സമയം നൽകിയില്ലെന്നാണ് ശിവസേനയുടെ പരാതി. ഇന്ന് രാത്രി 8.30 മണി സർക്കാർ രൂപീകരണത്തിന് സമയമുണ്ടെന്നാണ് എൻസിപിയുടെ വാദം. ശരത് പവാർ കോൺഗ്രസ് നേതാക്കളെ കാണുന്നുണ്ട്.
അതേ സമയം, മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. ഗവർണറുടെ ശുപാർശ അംഗീകാരിച്ച് ഉത്തരവിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു.
Read Also: മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക്; ഗവര്‍ണര്‍ക്കെതിരെ ശിവസേന സുപ്രിംകോടതിയില്‍
356ാം വകുപ്പാണ് രാഷ്ട്രപതി പ്രയോഗിച്ചത്. മഹാരാഷ്ട്രയിൽ ഭരണഘടനാ പ്രതിസന്ധിയുണ്ടായെന്ന് ഗവർണർ നൽകിയ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാർശ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ഇനി രാഷ്ട്രപതിക്ക് വേണ്ടി സംസ്ഥാനത്തിന്റെ ഭരണം നിയന്ത്രിക്കുക ഗവർണറായിരിക്കും. മുഖ്യമന്ത്രിയുടെ താത്കാലിക ചുമതലയിലുണ്ടായിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസിന് ഇതോടെ വിടുതലായി. ഇനി ആറ് മാസം രാഷ്ട്രപതി ഭരണമായിരിക്കും. ഇതിനിടയ്‌ക്കോ ശേഷമോ ഏതെങ്കിലും കക്ഷിക്ക് ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞെങ്കിൽ വീണ്ടും സർക്കാർ രൂപീകരിക്കാൻ അവസരം നൽകും.
സർക്കാർ ഉണ്ടാക്കാൻ ആർക്കും കഴിഞ്ഞില്ലെങ്കിൽ നിയമ സഭാ തെരെഞ്ഞെടുപ്പായിരിക്കും അടുത്ത ഉപാധി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here