Advertisement

ജെഎൻയുവിൽ വിദ്യാർത്ഥി സമരം തുടരുന്നു

November 12, 2019
Google News 0 minutes Read

ഫീസ് വർധനയടക്കമുള്ള വിഷയങ്ങൾ ഉയർത്തിയുള്ള ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ വിദ്യാർത്ഥി സമരം തുടരുന്നു. ഇന്ന് സർവകലാശാലയിലെ ഗേറ്റുകൾ അടച്ചിട്ട് വിദ്യാർത്ഥികൾ പ്രതിഷേധിക്കും. വൈസ് ചാൻസലർ ആവശ്യങ്ങൾ അംഗീകരിക്കുന്നവരെ സമരം തുടരാണ് വിദ്യാർത്ഥി യൂണിയന്റെ തീരുമാനം.

ഫീസ് വർധന ഉൾപ്പെടെ ഹോസ്റ്റൽ മാനുവൽ പരിഷ്‌കരണത്തിനെതിരായി ജെഎൻയുവൽ 15 ദിവസമായി തുടരുന്ന വിദ്യാർത്ഥി സമരം ഇന്നലെയാണ് തെരുവിലേക്ക് എത്തിയത്. ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവും കേന്ദ്രമാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാലും പങ്കെടുത്ത ബിരുദദാന ചടങ്ങ് ബഹിഷ്‌കരിച്ച വിദ്യാർഥികൾ ക്യാമ്പസിന് പുറത്ത് പ്രതിഷേധിക്കുകയും ചെയ്തു.

എന്നാൽ ഇന്നലെ വൈസ് ചാൻസലർ വിദ്യാർത്ഥികളുടെ ആവശ്യങ്ങളിൽ മേൽ ഉറപ്പ് നൽകാത്തതിനെ തുടർന്ന് ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് വിദ്യാർത്ഥി യൂണിയന്റെ തീരുമാനമെടുത്തത്. ഇതിന്റെ ഭാഗമായി സർവ്വകലാശയിലെ പ്രധാനപ്പെട്ട 4 കവാടകങ്ങൾക്ക് മുന്നിൽ ഇന്ന് വിദ്യാർത്ഥികൾ പ്രതിഷേധിക്കും. സർവകലാശാലയുടെ അകത്തേക്കോ പുറത്തേക്കോ അധികൃതരെ കടത്തി വിടില്ലെന്നാണ് വിദ്യാർത്ഥികളുടെ തീരുമാനം.

ആവശ്യങ്ങൾ അനുഭാവപൂർവം വിസി പരിഗണിക്കുന്നവരെ സമരം തുടരുമെന്നാണ് വിദ്യാർത്ഥികൾ നൽകുന്ന വിവരം. അതേസമയം ഇന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം വിഷയത്തിൽ ഇടപെട്ടേക്കുമെന്നാണ് സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here