തോക്കു ചൂണ്ടി മോഷ്ടിക്കാനെത്തിയ കള്ളനെ ഇടിച്ച് ശരിപ്പെടുത്തി യുഎഫ്സി താരം

തോക്കു ചൂണ്ടി മോഷണ ശ്രമം നടത്തിയ കള്ളനെ ഇടിച്ച് ശരിപ്പെടുത്തി യുഎഫ്സി താരമായ പോളിയാനാ വിയന. ബ്രസീൽ തലസ്ഥാനമായ റിയോ ഡി ജനീറോയിലാണ് സംഭവം നടന്നത്.

അപ്പാർട്ട്മെൻ്റിനു മുന്നിൽ ടാക്സി കാത്തു നിൽക്കുകയായിരുന്ന പോളിയാനയുടെ അടുത്തെത്തിയ കള്ളൻ സമയം ചോദിച്ചു. സമയം പറഞ്ഞു കഴിഞ്ഞിട്ടും ആൾ അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു. അപ്പോൾ തന്നെ പോളിയാനക്ക് എന്തോ പന്തികേടു തോന്നി. ഉടൻ തന്നെ ഫോൺ പോക്കറ്റിലേക്കിട്ടപ്പോൾ അയാൾ ഫോൺ നൽകാൻ ആവശ്യപ്പെട്ടു. കയ്യിൽ തോക്കുണ്ടെന്നും അനങ്ങരുതെന്നും അയാൾ പറഞ്ഞു. തോക്ക് പോളിയാനക്ക് നേരെ നീട്ടിയെങ്കിലും അത് വളരെ മൃദുവായി അവർക്ക് തോന്നി. ഉടൻ തന്നെ പോളിയാന ആളെ തല്ലി താഴെയിടുകയായിരുന്നു.

“ഞാൻ അയാളിൽ രണ്ട് പഞ്ചും ഒരു കിക്കും ഏല്പിച്ചു. ആൾ നിലത്തു വീണു. അയാൾക്കടുത്തിരുന്ന ഞാൻ ‘ഇനി നമുക്ക് പൊലീസ് വരുന്നതു വരെ കാത്തിരിക്കാമെ’ന്ന് പ്രഞ്ഞു”- പോളിയാന പറയുന്നു.

മാര്‍ഷ്യല്‍ ആര്‍ടിസ്റ്റ് ഫൈറ്ററായ പോളിയാന അള്‍ട്ടിമേറ്റ് ഫൈറ്റിങ് ചാമ്പ്യന്‍ഷിപ്പ് താരം (യുഎഫ്സി) കൂടിയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top