വാഗമണ്ണിൽ കരിങ്കൽ ക്വാറികൾക്ക് അനുമതി നൽകിയതിനെതിരെ പ്രതിഷേധം

വാഗമണ്ണിൽ കരിങ്കൽ ക്വറികൾക്ക് അനുമതി നൽകിയതിനെതിരെ നാട്ടുകാർ പ്രതിഷേധത്തിലേക്ക്. പരിസ്ഥിതി പ്രാധാന്യമുള്ള തവളപ്പാറ മലയിലാണ് കരിങ്കൽ ഖനനത്തിന് അനുമതി നൽകിയിരിക്കുന്നത്.

വാഗമൺ ടൗണിൽ നിന്ന് ഒന്നര കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന തവളപ്പാറയിൽ 150 ലേറെ കുടുബങ്ങൾ താമസിക്കുന്നുണ്ട്. ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളോട് ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശമാണിത്.

റവന്യൂ ഉദ്യോഗസ്ഥരും ഭൂമാഫിയയും തമ്മിലുള്ള ഒത്തുകളിയാണ് പരിസ്ഥിതി പ്രാധാന്യ മേഖലയിൽ പാറമടകൾക്ക് ലൈസൻസ് നൽകാൻ കാരണമെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. സംസ്ഥാന മൈനിങ് ആൻഡ് ജിയോളജി ഓഫീസർ, വിജിലൻസ്, മലിനീകരണ നിയന്ത്രണ ബോർഡ്, ജനപ്രതിനിധികൾ എന്നിവർക്ക് നാട്ടുകാർ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് ആരോപണം.

ക്വാറികൾക്ക് നൽകിയ അനുമതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തവളപ്പാറ മല സംരക്ഷണ സമിതി വില്ലേജ് ഓഫീസ് ഉപരോധം അടക്കമുള്ള സമരങ്ങളിലേക്ക് കടക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More