Advertisement

കോഴിക്കോട് യുഎപിഎ; അലൻ ശുഹൈബിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

November 13, 2019
Google News 1 minute Read

കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത വിദ്യാർത്ഥികളിൽ അലൻ ശുഹൈബിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പതിനഞ്ച് ദിവസത്തേക്കാണ് അലനെ കസ്റ്റഡിയിൽ വിട്ടത്. താഹ ഫൈസലിന് കടുത്ത പനിയായതിനാൽ പൊലീസ് കസ്റ്റഡി തീരുമാനം നാളത്തേക്ക് മാറ്റി.

അലൻ ഷുഹൈബിനെ മാത്രമാണ് ഇന്ന് കോടതിയിൽ ഹാജരാക്കിയത്. താഹയ്ക്ക് പനിയായതിനാൽ നാളെ കോടതിയിൽ ഹാജരാക്കാമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. അലനെ 15-ാം തീയതി 11 മണി വരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

തെളിവില്ലാത്തതിനാൽ പൊലീസ് പഴയ എഫ്ബി പോസ്റ്റ് ആയുധമാക്കുന്നുവെന്ന് അലൻ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റം സമ്മതിച്ചിട്ടില്ലെന്നും അലൻ പറഞ്ഞു. കുറ്റം ചെയ്തിട്ടില്ലെന്ന് ചികിത്സക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ താഹ ആവർത്തിച്ചു. രണ്ടാം തീയതി രാത്രി പൊലീസ് ഭക്ഷണം നൽകിയില്ലെന്നും ജയിൽ വാർഡന്മാർ മാവോയിസ്റ്റെന്ന് വിളിച്ചെന്നും അലൻ കോടതിയിൽ പരാതി പറഞ്ഞു.

ചോദ്യം ചെയ്യൽ വീഡിയോയിൽ പകർത്തണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യത്തെ പ്രോസിക്യൂഷൻ എതിർത്തു. അതേസമയം, പൊലീസിന് കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെങ്കിൽ കസ്റ്റഡി കാലാവധി നീട്ടി ചോദിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here