മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി പദം പങ്കിടാൻ കഴിയില്ല; ശിവസേനക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ശിവസേനയെ വിമർശിച്ചു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി പദം പങ്കിടാൻ കഴിയില്ലെന്ന് അമിത് ഷാ ആവർത്തിച്ചു. തെരഞ്ഞെടുപ്പിന് ശേഷമാണ് ശിവസേന വാക്ക് മാറിയത്. ഭൂരിപക്ഷം ഉണ്ടെങ്കിൽ ആർക്കും സർക്കാറുണ്ടാക്കാമെന്നും അമിത് ഷാ.
അതേസമയം, എൻസിപിയും ശിവസേനയും മുഖ്യമന്ത്രി പദം പങ്കിടണം, സ്പീക്കർ സ്ഥാനം നൽകണം തുടങ്ങി വിവിധ ഉപാധികൾ കോൺഗ്രസ് മുന്നോട്ടു വെച്ചു. മഹാരാഷ്ട്ര പ്രതിസന്ധിയിൽ ആദ്യമായാണ് ആമിത് ഷാ പ്രതികരിക്കുന്നത്. തെരെഞ്ഞെടുപ്പിനു മുൻപ് തന്നെ ദേവേന്ദ്ര ഫഡ്നാവിസിനെയാണ് മുഖ്യമന്ത്രിയായി കണ്ടത്.
എന്നാൽ, തെരഞ്ഞെടുപ്പിന് ശേഷം ശിവസേന വാക്കു മാറ്റി. ഇനിയും തെരഞ്ഞെടുപ്പിലേക്ക് പോകുന്നതിനോട് യോജിപ്പില്ല. ഭൂരിപക്ഷം ഉള്ളവർക്ക് ഗവർണറെ സമീപിക്കാം. മുഖ്യമന്ത്രി സ്ഥാനം രണ്ടര വർഷം വീതം എൻസിപിയും ശിവസേനയും പങ്കിടണം, ശിവസേനയുടെ മുഖ്യമന്ത്രി താക്കറെ കുടുംബത്തിൽ നിന്നാകരുത്, ആദ്യം എൻസിപി മുഖ്യമന്ത്രി വരണം, കോൺഗ്രസിനു സ്പീക്കർ സ്ഥാനവും ആഭ്യന്തര വകുപ്പും വേണം തുടങ്ങിയ ഉപാധികളാണ് കോൺഗ്രസ് മുന്നോട്ടു വെച്ചിരിക്കുന്നത്. എൻസിപിയുടെ മുഖ്യമന്ത്രി ആദ്യം വരികയാണെങ്കിൽ എൻസിപിയെ ആണ് പിന്തുണച്ചത് എന്ന വാദം കൊണ്ട് മുഖം രക്ഷിക്കാമെന്ന കണക്ക് കൂട്ടലിലാണ് കോൺഗ്രസ്. ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here