Advertisement

പ്രശസ്ത ഗായകൻ കൊച്ചിൻ ആസാദ് നിര്യാതനായി

November 13, 2019
Google News 0 minutes Read

പ്രശസ്ത ഗായകൻ കൊച്ചിൻ ആസാദ് (62) അന്തരിച്ചു. ഇന്ന് പുലര്‌ച്ചെ മൂന്നരയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ഇന്നലെ രാത്രിയിൽ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

മുഹമ്മദ് റാഫിയുടെ കടുത്ത ആരാധകനായിരുന്നു കൊച്ചിൻ ആസാദ്. മുഹമ്മദ് റാഫി മരിച്ചതിന് ശേഷം ഓരോ വർഷവും അദ്ദേഹത്തിന്റെ ഗാനങ്ങളുമായി ആസാദ് വേദികളിലെത്തിയിരുന്നു. റാഫി ഗാനങ്ങൾക്കൊപ്പം പങ്കജ് ഉദാസിന്റെ ഗസലും മലയാളം ഗസലുകളും ആസാദിന്റെ ഷോകളിൽ ഉണ്ടായിരുന്നു. മെഹ്ബൂബ് മെമ്മോറിയൽ ഓർക്കെസ്ട്രയിലെ പ്രമുഖ ഗായകനായിരുന്ന ആസാദ്, സംഗീത സംവിധായകൻ എം. ജയചന്ദ്രന്റെ സ്റ്റേജ് ഷോകളിലെ പ്രധാന ഗായകരിൽ ഒരാളുമായിരുന്നു.

സക്കീന ആസാദാണ് ഭാര്യ. മക്കൾ: നിഷാദ് ആസാദ്, ബിജു ആസാദ്. മരുമക്കൾ: ഷംജ നിഷാദ്, ഫെമിന ബിജു. ഖബറടക്കം ബുധനാഴ്ച വൈകീട്ട് മൂന്നിന് പള്ളുരുത്തി തങ്ങൾ നഗർ മുഹമ്മദ് പള്ളി കബർസ്ഥാനിൽ നടക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here