അവധി ചോദിച്ചതിന് അസഭ്യവര്‍ഷം; അധ്യാപികയ്ക്ക് ബോധക്ഷയം; പ്രധാനാധ്യാപകന്‍ അറസ്റ്റില്‍

അവധി ചോദിച്ച അധ്യാപികയെ കേട്ടാലറക്കുന്ന അസഭ്യം വിളിച്ച പ്രധാന അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ്  പ്രധാനാധ്യാപകൻ ഉദുമാൻകുട്ടി അസഭ്യം പറയുന്ന ശബ്ദരേഖ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഒറ്റപ്പാലം പിലാത്തറ എസ്ഡിവിഎംഎൽപി സ്‌കൂളിലാണ് സംഭവം.

ഉച്ചക്ക് ശേഷം അവധി ചോദിച്ച അധ്യാപികയോടാണ് കേട്ടാലറക്കുന്ന ഭാഷയിൽ ഉദുമാൻകുട്ടി തെറി വിളി നടത്തിയത്. നേരത്തെ സ്‌കൂളിലെ മറ്റ് അധ്യാപകർ ഇയാൾക്കെതിരെ പരാതി നൽകിയതിലുള്ള രോഷമാണ് അധ്യപികക്കെതിരെ ഇയാൾ തീർത്തത്.

ഓഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഉദുമാൻകുട്ടിയുടെ തെറി വിളി കേട്ട് ബോധക്ഷയം സംഭവിച്ച അധ്യാപികയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അധ്യാപികയുടെ പരാതിയിൽ ഒറ്റപ്പാലം പൊലീസ് ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഇയാൾക്കെതിരെ ഉടൻ നടപടിയുണ്ടാകുമെന്നാണ് വിദ്യഭ്യാസ വകുപ്പിൽ നിന്ന് ലഭിക്കുന്ന വിവരം.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More