യൂസ്ഡ് കാര്‍ വില്‍പ്പന വര്‍ധിക്കുന്നു; പുതിയ തൊഴില്‍ മേഖലയും വളര്‍ച്ചയില്‍

വില്‍പ്പന കുറഞ്ഞതിനെത്തുടര്‍ന്ന് കാര്‍ കമ്പനികള്‍ ജോലിക്കാരെ ഒഴിവാക്കുമ്പോള്‍ പുതിയ തൊഴില്‍ മേഖല വളരുന്നു. ഉപയോഗിച്ച ശേഷം വില്‍ക്കുന്ന കാറുകളുടെ എണ്ണം വര്‍ധിച്ചതോടെ പുതിയ തൊഴില്‍ സാഹചര്യവും ഒരുങ്ങുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യൂസ്ഡ് കാറുകളുടെ ആവശ്യം 12 മുതല്‍ 15 ശതമാനം വരെയാണ് വര്‍ധിച്ചത്.

എന്‍ജിനിയേഴ്‌സിനും, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്‌സിനും ഡിപ്ലോമാക്കാര്‍ക്കുമെല്ലാം പുതിയ തൊഴില്‍ മേഖലയാണ് ഇത് ഒരുക്കിനല്‍കിയിരിക്കുന്നത്. യൂസ്ഡ് കാര്‍ വില്‍പ്പന വര്‍ധിച്ചതോടെ പുതിയ തൊഴില്‍ മേഖലകള്‍ രൂപപ്പെട്ടതായി മഹീന്ദ്രാ സിഇഒ അഷുതോഷ് പാണ്ഡെ പറഞ്ഞു.

നിലവില്‍ യൂസ്ഡ് കാര്‍ വില്‍പ്പന മേഖലയില്‍ 10,000ത്തോളം ആളുകള്‍ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നഗരങ്ങളില്‍ തൊഴില്‍ സാഹചര്യം വര്‍ധിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More