Advertisement

വിദ്യാർത്ഥി വിരുദ്ധ നടപടികളിലൂടെ ജെഎൻയുവിനെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു: സിപിഐ നേതാവ് ഡി രാജ

November 14, 2019
Google News 1 minute Read

ജെഎൻയുവിനെ തകർക്കാനാണ് ഹോസ്റ്റൽ ഫീസ് വർധനവടക്കമുള്ള നടപടികളിലൂടെ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. ഹിന്ദുത്വ അജൻഡ നടപ്പിലാക്കി ക്യാമ്പസിന്റെ മതേതര സ്വഭാവം ഇല്ലാതാക്കുകയാണ് കേന്ദ്ര സർക്കാർ. ഫീസ് വർധനവിനെതിരെ ജന്തർമന്ദറിലേക്ക് വിദ്യാർത്ഥികൾ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: ഫീസ് വർധന; ജെഎൻയു വിദ്യാർത്ഥികളുടെ സമരം 19-ാം ദിവസത്തിലേക്ക് കടന്നു

ഇന്നലെ ജെഎൻയുവിലെ ഹോസ്റ്റൽ ഫീസ് വർധനവ് ഭാഗികമായി പിൻവലിച്ച് സർവകലാശാല എക്‌സിക്യൂട്ടിവ് കൗൺസിൽ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഫീസ് പൂർണ്ണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാർത്ഥികളുടെ സമരം തുടരുകയാണ്.

അതേസമയം സർവകലാശാലയിലെ സ്വാമി വിവേകാനന്ദന്റെ പ്രതിമയിൽ ബിജെപി വിരുദ്ധ മുദ്രാവാക്യം എഴുതിയത് വിവാദമായി. ആരെഴുതി എന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ വിദ്യാർത്ഥികളോട് സർവകലാശാല അധികൃതർ വിശദീകരണം ചോദിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here