Advertisement

‘വാട്ട് എ മാൻ’; പിണറായിയെപ്പറ്റി തമിഴ് സംവിധായകൻ മുരുഗദോസ്

November 14, 2019
Google News 2 minutes Read

കേരളത്തിന്റെ പുനർനിർമാണത്തിനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി ഇരുകൈകളുമില്ലാത്ത പ്രണവെത്തി മുഖ്യമന്ത്രിയെ കണ്ടത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കുറിപ്പും ചിത്രങ്ങളും അടങ്ങിയ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആളുകൾ ഏറ്റെടുത്തു. പ്രണവിനൊപ്പം സെൽഫിയെടുക്കുന്ന, കാലിൽ പിടിച്ച് ഷെക്ക് ഹാൻഡ് നൽകുന്ന മുഖ്യനെ എല്ലാവരും കൗതുകത്തോടെയാണ് കണ്ടത്.

ഇപ്പോൾ നമ്മുടെ മുഖ്യമന്ത്രിയെ പുകഴ്ത്തിക്കൊണ്ട് പ്രശസ്ത തെന്നിന്ത്യൻ സംവിധായകൻ എ ആര്‍ മുരുഗദോസും എത്തിയിരിക്കുകയാണ്. ‘വാട്ട് എ മാൻ’ എന്ന ക്യാപ്ഷനൊപ്പമാണ് പ്രണവിനൊപ്പം നിൽക്കുന്ന പിണറായി വിജയന്റെ ചിത്രങ്ങൾ സംവിധായകൻ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.

കൈയടിയുടെയും പൂചെണ്ടിന്റെയും സ്‌മൈലിയുമിട്ടാണ് സംവിധായകന്റെ ട്വീറ്റ്. ട്വീറ്റ് താഴെ..

രജനീകാന്ത് ചിത്രം ദർബാറാണ് മുരുഗദോസിന്റെ പുതിയ ചിത്രം. ഗജിനി, തുപ്പാക്കി, തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഒരുക്കിയ സംവിധായകനാണ് മുരുഗദോസ്.

രണ്ടു ദിവസം മുമ്പാണ് ‘ രാവിലെ നിയമസഭയിലെ ഓഫീസിൽ എത്തിയപ്പോൾ ഒരു ഹൃദയ സ്പർശിയായ അനുഭവം ഉണ്ടായി’ എന്നു തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിൽ പിറന്നാൾ സമ്മാനം നൽകാനെത്തിയ പ്രണവിനെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്.

ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് തന്റെ ജന്മദിനത്തിൽ പ്രണവ് മുഖ്യമന്ത്രിക്ക് കൈമാറിയത്. ജീവിതത്തിലെ രണ്ട് കൈകൾ അച്ഛനും അമ്മയുമാണെന്ന് കൂടെ വന്ന അച്ഛൻ ബാലസുബ്രഹ്മണ്യത്തെയും അമ്മ സ്വർണകുമാരിയെയും സാക്ഷിനിർത്തി പ്രണവ് പറഞ്ഞു. കെ ഡി പ്രസേനൻ എംഎൽഎയും ഒപ്പമുണ്ടായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here