ചീഫ് ജസ്റ്റീസ് കോടതിയില്‍ എത്തി; ശബരിമല വിധി മിനിറ്റുകള്‍ക്കുള്ളില്‍

ശബരിമല പുനപരിശോധനാ ഹര്‍ജികളില്‍ വിധി പറയുന്ന ചീഫ് ജസ്റ്റീസ് അടക്കം ജഡ്ജിമാര്‍ സുപ്രിംകോടതിയില്‍ എത്തി. അല്‍പ്പസമയത്തിനുള്ളില്‍ തന്നെ ഇവര്‍ കോടതി മുറിയിലേക്ക് എത്തും. അഭിഭാഷകരെല്ലാം എത്തിക്കഴിഞ്ഞു. രാജ്യാന്തര മാധ്യമങ്ങള്‍ വരെ കോടതി പരിസരത്ത് എത്തിയിട്ടുണ്ട്.

ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രിംകോടതി ഭരണഘടനാബെഞ്ചിന്റെ നിര്‍ണായക വിധി രാവിലെ 10.30നാണ് പ്രസ്താവിക്കുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് തീരുമാനം വ്യക്തമാക്കുന്നത്. വിശ്വാസവും ലിംഗനീതിയും അടക്കം ഇഴകീറി പരിശോധിച്ച വിഷയത്തില്‍ സുപ്രിംകോടതി എന്ത് നിലപാട് എടുക്കുമെന്ന് കാത്തിരിക്കുകയാണ് രാജ്യം.

അന്‍പത്തിയാറ് പുനഃപരിശോധനാ ഹര്‍ജികള്‍ അടക്കം അറുപത് ഹര്‍ജികളാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് പുറമെ ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബെഞ്ചിലുള്ളത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More