മായങ്കിന് സെഞ്ച്വറി; കോലി പൂജ്യത്തിന് പുറത്ത്

ബംഗ്ലാദേശിനെതിരെ ഇന്‍ഡോറില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ മായങ്ക് അഗര്‍വാള്‍ സെഞ്ച്വറി തികച്ചു. 251 പന്തില്‍ മായങ്ക് 156 റണ്ണസെടുത്തു. അജിങ്ക്യ രഹാനെ 168 പന്തില്‍
82 റണ്‍സുമായി ഒപ്പമുണ്ട്.

രണ്ടാം ദിനത്തിന്റെ ആദ്യ അരമണിക്കൂറില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായി രണ്ട് പ്രധാന വിക്കറ്റുകള്‍
നഷ്ടമായി. ചേതേശ്വര്‍ പൂജാരയെയും വിരാട് കോലിയെയുമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ചേതേശ്വര്‍ പൂജാര അര്‍ധ സെഞ്ച്വറി തികച്ചതിന് പിന്നാലെയാണ് പുറത്തായത്. 68 പന്തിലാണ് പൂജാര അര്‍ധ സെഞ്ച്വറി തികച്ചത്. അതേസമയം പൂജാരയ്ക്ക് പിന്നാലെ ഇറങ്ങിയ വിരാട് കോലി ബംഗ്ലാദേശിന്റെ അബു ജെയ്ദിന്റെ പന്തില്‍ പൂജ്യത്തിന് പുറത്താവുകയായിരുന്നു.

നിലവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്ണസ് എന്ന നിലയിലാണ് ഇന്ത്യ. മായങ്ക് അഗര്‍വാളും അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍. 315 പന്തില്‍ 184 റണ്ണസാണ് ഇരുവരും കൂട്ടിചേര്‍ത്തത്.

ആദ്യ ദിനം ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യമാണ് കാണാനായത്. ബംഗ്ലാദേശിനെ കേവലം 150 റണ്‍സിന് പുറത്താക്കിയ ഇന്ത്യ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സ് എന്ന നിലയിലായിരുന്നു. രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യദിനത്തില്‍ നഷ്ടമായത്.

India vs Bangladesh, 1st Test Live Cricket Score, Mayank Agarwal, Ajinkya Rahane, Virat kohli

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More