അവസാന പ്രവർത്തി ദിവസവും കടന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി

അവസാന ദിവസവും കടന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിപതിവ് ചടങ്ങുകളും പ്രസംഗവുമില്ലാതെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് യാത്ര അയപ്പ്. നീതി നിർവഹണ സംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചുവെന്ന് യാത്രയയപ്പ് സന്ദേശത്തിൽ രഞ്ജൻ ഗൊഗൊയ് വ്യക്തമാക്കി.
പതിവിൽ നിന്ന് വ്യത്യസ്തമായി സുപ്രിംകോടതി വളപ്പിൽ സ്റ്റേജില്ല, പ്രസംഗമില്ല. അത്തരം ചടങ്ങുകൾ വേണ്ടെന്ന് ചീഫ് രഞ്ജൻ ഗൊഗൊയ് നിലപാട് അറിയിച്ചിരുന്നു. ജഡ്ജിമാർക്കും അഭിഭാഷകർക്കും ഒപ്പം കുറച്ചു നേരം ഇരുന്നു. ഇതിനിടെ, രഞ്ജൻ ഗൊഗോയിയുടെ യാത്രയയപ്പ് സന്ദേശം വായിച്ചു. ഉന്നത നീതിപീഠത്തിൽ നിന്ന് വിരമിക്കുകയാണെങ്കിലും തന്റെ ഒരു ഭാഗം എപ്പോഴും അതിനൊപ്പം ചേർന്ന് നിൽക്കും.
സഹ ജഡ്ജിമാരും മുതിർന്ന അഭിഭാഷകരും ലളിതമായ ചടങ്ങിന് എത്തിയിരുന്നു. ഞായറാഴ്ചയാണ് രഞ്ജൻ ഗൊഗൊയ് വിരമിക്കുന്നത്. സർവീസിന്റെ അവസാന ദിവസങ്ങളിലാണ് അയോധ്യ, ശബരിമല, റഫാൽ തുടങ്ങിയ സുപ്രധാന കേസുകളിൽ വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഓഫീസിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയ ചരിത്രവിധിയും പുറപ്പെടുവിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here