ധോണി തിരികെ കളിക്കളത്തിലേക്ക്?; 130 ദിവസത്തെ ഇടവേളക്കു ശേഷം നെറ്റ്സിൽ പരിശീലനം നടത്തി മുൻ ഇന്ത്യൻ നായകൻ

130 ദിവസത്തെ ഇടവേളക്കു ശേഷം നെറ്റ്സിൽ പരിശീലനം നടത്തി മുൻ ഇന്ത്യൻ നായകൻ എം എസ് ധോണി. ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് ധോണി പരിശീലനം നടത്തിയത്. ധോണിയുടെ പരിശീലന വീഡിയോ ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഏറെ വൈകാതെ അദ്ദേഹം ടീമിലെത്തുമെന്നാണ് ആരാധകരുടെ നിഗമനം. എന്നാൽ അടുത്ത മാസം നടക്കുന്ന വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ അദ്ദേഹം ടീമിൽ ഉണ്ടാവില്ലെന്ന് ബിസിസിഐ അംഗം അറിയിച്ചിട്ടുണ്ട്. എന്നാൽ അടുത്ത വർഷം നടക്കുന്ന ടി-20 ലോകകപ്പ് മുന്നിൽ കണ്ടാണ് അദ്ദേഹം പരിശീലനം നടത്തുന്നതെന്നും ഋഷഭ് പന്ത് ഫോമിലേക്കുയർന്നില്ലെങ്കിൽ ധോണി തന്നെ വിക്കറ്റ് സംരക്ഷിക്കുമെന്നും ചില അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്.
ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ട് ഇന്ത്യ പുറത്തായതിനു ശേഷം ധോണി ഇതുവരെ ഇന്ത്യക്കായി കളിച്ചിട്ടില്ല. യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെയാണ് ഇനി കളിയുടെ മൂന്ന് ഫോർമാറ്റുകളിലും പരിഗണിക്കുക എന്ന് സെലക്ടർമാർ വ്യക്തമാക്കിയിരുന്നു.
.@msdhoni’s first net session after a long long break.
Retweet if you can’t wait to see him back!??#Dhoni #MSDhoni #Ranchi #JSCA pic.twitter.com/2X6kbQNYMG
— MS Dhoni Fans Official (@msdfansofficial) November 15, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here