‘പൗരന്മാരോട് ഇത്തരത്തിൽ അല്ല പെരുമാറേണ്ടത്’; ഡി.കെ. ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം രൂക്ഷ വിമർശനത്തോടെ സുപ്രിംകോടതി തള്ളി

കള്ളപ്പണക്കേസിൽ കർണാടക കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം രൂക്ഷ വിമർശനത്തോടെ സുപ്രിംകോടതി തള്ളി. ശിവകുമാർ മുൻ കേന്ദ്രമന്ത്രിയാണെന്ന് ഹർജിയിൽ എഴുതിവച്ചതിനെയാണ് കോടതി വിമർശിച്ചത്. പി ചിദംബരത്തിന്റെ കാര്യത്തിൽ ഉപയോഗിച്ച ഹർജി അതേപടി പകർത്തി എഴുതിയതാണെന്ന് കോടതി കണ്ടെത്തി.

പൗരന്മാരോട് ഇത്തരത്തിൽ അല്ല പെരുമാറേണ്ടതെന്ന് ഓർമപ്പെടുത്തി കൊണ്ടാണ് ജസ്റ്റിസ് ആർ.എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ച് ഡി.കെ. ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹർജി തള്ളിയത്. ശിവകുമാർ മുൻ കേന്ദ്രമന്ത്രിയാണെന്നാണ് ഇ.ഡിയുടെ ഹർജിയിൽ പറയുന്നത്. ചിദംബരത്തിന്റെ കേസിൽ ഉപയോഗിച്ച ഹർജിയിൽ നിന്ന് അതേപടി പകർത്തി വയ്ക്കുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

Read Also‘നീതിക്കായി പോരാട്ടം തുടരും’: ഡി കെ ശിവകുമാർ

ഹർജി തള്ളരുതെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യം തള്ളി. ഡി.കെ. ശിവകുമാറിന് ഉപാധികളോടെയാണ് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഇരുപത്തിയഞ്ച് ലക്ഷം രൂപ ജാമ്യ ബോണ്ട് കെട്ടിവ്ക്കണമെന്നും അനുമതിയില്ലാതെ വിദേശയാത്ര നടത്തരുതെന്നും നിർദേശിച്ചിരുന്നു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More