ലയനമുണ്ടാകുന്നതുവരെ പ്രവര്‍ത്തനരീതിയില്‍ മാറ്റമില്ല; സിന്‍ഡിക്കേറ്റ് ബാങ്ക്

കനറാ ബാങ്കുമായുള്ള ലയനമുണ്ടാകുന്നതുവരെ പ്രവര്‍ത്തനരീതിയില്‍ മാറ്റങ്ങളൊന്നുമുണ്ടാകില്ലെന്ന് സിന്‍ഡിക്കേറ്റ് ബാങ്ക്. സിന്‍ഡിക്കേറ്റ് ബാങ്ക് എംഡിയും സിഇഒയുമായ മൃത്യുഞ്ജയ് മഹാപത്രയാണ് ഇക്കാര്യമറിയിച്ചത്.
അതേസമയം കൊച്ചി എംജി റോഡിലെ മെട്രോ സ്റ്റേഷനില്‍ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ സോണല്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു.
രാജ്യത്താകെ സിന്‍ഡിക്കേറ്റ് ബാങ്കിന് നാലായിരത്തി ഇരുന്നൂറ് ശാഖകളുണ്ട്. സംസ്ഥാനത്ത് ബാങ്കിന് 237 ശാഖകളാണുള്ളത്.
സംസ്ഥാനത്ത് മാത്രം ഇരുപതിനായിരത്തി തൊണ്ണൂറ്റിമൂന്ന് കോടിരൂപയുടെ ഇടപാടുകളുണ്ടെന്ന് മൃത്യുഞ്ജയ് മഹാപത്ര കൊച്ചിയില്‍ പറഞ്ഞു.

Syndicate Bank, Canara bank, bank merging in india‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More