ദേശീയപാത-766 രാത്രിയാത്രാ നിരോധനം സുപ്രികോടതി ഇന്ന് പരിഗണിക്കും

ബന്ദിപ്പൂര്‍ വനമേഖലയിലെ ദേശീയപാത-766 രാത്രിയാത്രാ നിരോധനം സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.
ബദല്‍പാതയാകാമെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കേണ്ടതും പാതയുടെ നിലവാരം ഉറപ്പാക്കേണ്ടതും കേരള, കര്‍ണാടക സര്‍ക്കാരുകള്‍ ആണെന്നും കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാല്‍, ബദല്‍ പാത അല്ല എലവേറ്റഡ് പാത വേണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.
നാലു ബസുകളും അടിയന്തര വാഹനങ്ങളും കടത്തിവിടാന്‍ മാത്രമേ ഇപ്പോള്‍ വ്യവസ്ഥയുള്ളുവെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഉപരിതല ഗതാഗത വകുപ്പാണ് നിലപാട് വ്യക്തമാക്കിയത്.
ദേശീയപാത 766-ലെ വന്യജീവികളുടെ സാന്നിധ്യം കൂടുതലുള്ള 25 കിലോമീറ്റര്‍ ഭാഗത്താണ് രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെ യാത്രാവിലക്കുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here