നടൻ ജോയ് മാത്യുവിന്റെ അമ്മ അന്തരിച്ചു

നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ അമ്മ എസ്‌തേർ മാത്യു(91) അന്തരിച്ചു.
ഫ്‌ളോറിക്കൽ ഹിൽസിലെ മകൻ കുരിയൻസ് മാത്യുവിന്റെ പുലിക്കോട്ടിൽ വീട്ടിൽവച്ചാണ് അന്ത്യം. സിവിൽസ്റ്റേഷനടുത്തുള്ള മധുരവനം മാതൃബന്ധു വിദ്യാശാലയിലെ അധ്യാപികയായിരുന്നു. കോഴിക്കോട്ട് ഇന്ത്യാ ടയേഴ്‌സ് ഉടമ പരേതനായ പുലിക്കോട്ടിൽ മാത്യുവിന്റെ ഭാര്യയും ചാലിശേരി പുത്തൂർ മാരാമത്ത് കുടുംബാംഗവുമാണ്.
മറ്റ് മക്കൾ: എമി മാത്യു (റിട്ട. പ്രൊഫസർ, മടപ്പള്ളി കോളജ്), സ്വീറ്റി മാത്യു (ലൈബ്രേറിയൻ എൻ.ഐ.ടി ,കോഴിക്കോട്), ജോൺസ് മാത്യു (ശിൽപി, ചിത്രകാരൻ), കുര്യൻസ് മാത്യു (വൈകോൺ എക്‌സ്‌പോട്‌സ്). സംസ്‌കാരം ഞായറാഴ്ച ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് കോഴിക്കോട് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ നടക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here