ശബരിമല വിധിയിൽ അവ്യക്തതയെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ

ശബരിമല സുപ്രിംകോടതി വിധിയിൽ അവ്യക്തതയെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. ഇത് സംബന്ധിച്ച് സർക്കാർ നിയമോപദേശം തേടണമെന്നും പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ലിംഗ സമത്വം വേണമെന്ന നിലപാടിൽ മാറ്റമില്ലെന്നും പൊളിറ്റ് ബ്യൂറോ പറഞ്ഞു.
അതിനിടെ ശബരിമലയിൽ യുവതി പ്രവേശനം വേണ്ടെന്ന് ദേവസ്വം ബോർഡിന് നിയമോപദേശം ലഭിച്ചു. സുപ്രിംകോടതി വിഷയത്തിൽ വ്യക്തത വരുത്തുന്നത് വരെ കാത്തിരിക്കണമെന്നാണ് ബോർഡിന് ലഭിച്ച നിയമോപദേശം. ദേവസ്വം ബോർഡ് കൗൺസൽ അഡ്വ. എസ് രാജ്‌മോഹനാണ് നിയമോപദേശം ലഭിച്ചത്. അഡ്വക്കേറ്റ് ജനറൽ സമാന സ്വഭാവമുള്ള നിയമോപദേശം സർക്കാരിന് നൽകിയതിന് പിന്നാലെയാണ് ബോർഡിനും നിയമോപദേശം ലഭിച്ചത്.
വിശാല ബെഞ്ചിന്റെ വിധി വന്ന ശേഷം പുനഃപരിശോധനാ ഹർജികൾ പരിഗണിക്കാമെന്നാണ് കോടതി ഉത്തരവ്.കോടതി ഉത്തരവുമായി വന്നാൽ മാത്രമേ ശബരിമലയിലേക്ക് പോകുന്ന യുവതികൾക്ക് സർക്കാർ സംരക്ഷണം നൽകുകയുള്ളൂവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here