Advertisement

രാഷ്ട്രപതി തെരഞ്ഞെടുപ്പ്; ശ്രീലങ്കയില്‍ വോട്ടര്‍മാര്‍ക്ക് നേരെ വെടിവെയ്പ്

November 16, 2019
Google News 1 minute Read

രാഷ്ട്രപതി തെരഞ്ഞെടുപ്പിനിടെ ശ്രീലങ്കയില്‍ വോട്ടര്‍മാര്‍ക്ക് നേരെ വെടിവെയ്പ്. ആര്‍ക്കും പരുക്കില്ല. ന്യൂനപക്ഷ വോട്ടര്‍മാര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെയാണ് അക്രമികള്‍ വെടിവെച്ചത്. കൊളംബോയില്‍ നിന്ന് 240 കിലോമീറ്റര്‍ അകലെ തന്ത്രിമാലെയില്‍ രണ്ട് ബസുകള്‍ക്കു നേരെയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്.

വാഹനവ്യൂഹത്തില്‍ നൂറിലധികം ബസുകള്‍ ഉണ്ടായിരുന്നതായാണ് വിവരം. വെടിവെയ്പിന് ശേഷം അക്രമികള്‍ ബസിനു കല്ലെറിഞ്ഞതായും പൊലീസ് അറിയിച്ചു. ആര്‍ക്കും പരുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ടയറുകള്‍ കത്തിച്ചു റോഡിലിട്ട് ഗതാഗതം തടസ്സപ്പെടുത്തിയ ശേഷമാണ് ആക്രമണം അഴിച്ചുവിട്ടതെന്നു പൊലീസ് അറിയിച്ചു. ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമായ തെരഞ്ഞെടുപ്പാണ് ഇന്നതേത്. മുന്‍ പ്രതിരോധ സെക്രട്ടറിയും മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്ഷെയുടെ സഹോദരനുമായ ഗോതബയ രാജപക്ഷെയും ഭരണപക്ഷത്തെ സജിത് പ്രേമദാസയും ഉള്‍പ്പെടെ 35 സ്ഥാനാര്‍ത്ഥികള്‍ തമ്മിലാണ് പോരാട്ടം.

മഹിന്ദ രാജപക്ഷെയുടെ ശ്രീലങ്ക പൊതുജന പെരുമന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണ് ഗോതബയ. യുഎസ് പൗരത്വം ഉണ്ടായിരുന്നെങ്കിലും ശ്രീലങ്കന്‍ പ്രസിഡന്റാകാന്‍ അത് ഉപേക്ഷിച്ചെന്ന് ഗോതബയ പറയുന്നു. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷനല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണ്് സജിത് പ്രേമദാസ. 1993-ല്‍ തമിഴ്പുലികള്‍ വധിച്ച മുന്‍ പ്രസിഡന്റ് രണസിംഗെ പ്രേമദാസയുടെ മകനാണ് സജിത്. ഈസ്റ്റര്‍ദിന ഭീകരാക്രമണത്തിനു ശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ സുരക്ഷ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങളാണ് ഇരുസ്ഥാനാര്‍ത്ഥികളും മുന്നോട്ടുവെയ്ക്കുന്നത്.

Presidential election, Violence Against Voters in Sri Lanka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here