Advertisement

ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ ധാരണയിലെത്തി

November 16, 2019
Google News 0 minutes Read

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ ധാരണയിലെത്തി. ലിക്യുഡേറ്ററും സംസ്ഥാന സർക്കാർ പ്രതിനിധിയും നടത്തിയ ചർച്ചയിലാണ് ഇരുപത്തിയഞ്ച് കോടി രൂപയ്ക്ക് മുഴുവൻ ഓഹരികളും കൈമാറാൻ ധാരണയായത്. കമ്പനിയുടെ 420 കോടി രൂപയുടെ ബാധ്യതകളും സർക്കാർ ഏറ്റെടുത്തേക്കും.

നഷ്ടത്തിലായതിനെ തുടർന്ന് ഒരു വർഷമായി പ്രവർത്തനം നിർത്തിവച്ചിരുന്ന എച്ച്എൻഎൽ കമ്പനിയാണ് സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നത്. മാതൃസ്ഥാപനമായ ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷന്റെ ലിക്യൂഡേറ്റർ കുൽദീപ് വർമയും, സംസ്ഥാന സർക്കാർ പ്രതിനിധി റിയാബ് ചെയർമാൻ എൻ ശശിധരൻ നായരും നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. നൂറുശതമാനം ഓഹരികൾക്കുമായി ഇരുപത്തിയഞ്ച് കോടിയാണ് സംസ്ഥാന സർക്കാർ കൈമാറുക. ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ഒരു വർഷമായി തൊഴിലാളികൾ സമരത്തിലായിരുന്നു.

കമ്പനിയുടെ നാന്നൂറ്റിയിരുപത് കോടിരൂപയുടെ ബാധ്യതകളും സംസ്ഥാന സർക്കാർ ഏറ്റെടുത്തേക്കുമെന്നാണ് സൂചന. വായ്പ നൽകിയ സ്ഥാപനങ്ങളുടെ അനുമതി ലഭിക്കുന്ന മുറകമ്പനിയുടെ ഉടമസ്ഥാവകാശം സംസ്ഥാന സർക്കാരിന് ലഭ്യമാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here