ജാവ പേരക് വിപണിയിലെത്തി; വില 1.94 ലക്ഷം മുതല്‍

ജാവയുടെ പേരക് ഇന്ത്യന്‍ വിപണിയിലെത്തി. 1.94 ലക്ഷം രൂപയാണ് (എക്‌സ് ഷോറൂം, ഡല്‍ഹി) വാഹനത്തിന്റെ വില. ജാവ, ജാവ 42 എന്നീ മോഡലുകള്‍ക്ക് ശേഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന വാഹനമാണ് ജാവ പേരക്. വാഹനത്തിനുള്ള ബുക്കിംഗ് 2020 ജനുവരി ഒന്ന് മുതലാണ് ആരംഭിക്കുകയെന്നാണ് വിവരങ്ങള്‍.

ക്ലാസിക് ബോബര്‍ സ്‌റ്റൈല്‍ മോഡലിലാണ് പേരക് അവതരിപ്പിച്ചിരിക്കുന്നത്. 334 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ എന്‍ജിന്‍ 30 ബിഎച്ച്പി പവറും 31 എന്‍എം ടോര്‍ക്കും നല്‍കും. മുന്നില്‍ ടെലിസ്‌കോപ്പിക് ഹൈഡ്രോളിക് ഫോര്‍ക്കും പിന്നില്‍ അഡ്ജസ്റ്റബിള്‍ മോണോഷോക്ക് സസ്‌പെന്‍ഷനുമാണ് നല്‍കിയിരിക്കുന്നത്. ആറ് സ്പീഡാണ് ട്രാന്‍സ്മിഷന്‍. മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബിഎസ് 6 (ഭാരത് സ്റ്റേജ് 6) നിലവാരത്തിലുള്ളതാണ് എന്‍ജിന്‍.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More