Advertisement

കേരളത്തില്‍ ഈ വര്‍ഷം സെപ്റ്റംബര്‍ വരെ വാഹനാപകടത്തില്‍ മരിച്ചത് 3375 പേര്‍; കാരണം അമിതവേഗം

November 17, 2019
Google News 1 minute Read

കേരളത്തില്‍ ഈ വര്‍ഷം സെപ്റ്റംബര്‍ വരെ വാഹനാപകടത്തില്‍ 3375 പേര്‍ മരിച്ചതായി പൊലീസ്. ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ 30784 റോഡ് അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അപകടങ്ങളില്‍ 37884 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വാഹനങ്ങളുടെ അമിതവേഗതയാണ് അപകടങ്ങളുടെ മുഖ്യകാരണം. ഡ്രൈവര്‍മാരുടെ പിഴവാണ് അപകടങ്ങളുടെ വര്‍ധനയ്ക്ക് കാരണമെന്നാണ് വിലയിരുത്തുന്നത്. അപകടങ്ങളില്‍ പരിക്കേല്‍ക്കുകയും മരണമടയുകയും ചെയ്യുന്നവരിലധികവും ഇരുചക്രവാഹനയാത്രക്കാരും കാല്‍നടയാത്രക്കാരുമാണ്.

റോഡ് അപകടങ്ങളുടെ കാര്യത്തില്‍ രാജ്യത്ത് മുന്‍നിരയിലാണ് കേരളം. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കുകള്‍ പ്രകാരം അപകടങ്ങളുടെ എണ്ണത്തില്‍ നാലാമതും അഞ്ചാമതും സ്ഥാനങ്ങളില്‍ കേരളം എത്തിയിരുന്നു. അപകടമരണങ്ങള്‍ കേരളത്തില്‍ താരതമ്യേന കുറവാണെങ്കിലും പരുക്കേല്‍ക്കുന്നവരുടെ എണ്ണത്തില്‍ മുന്നിലാണ്. കേരളത്തിലെ റോഡ് അപകടങ്ങളുടെ എണ്ണം ദേശീയ ശരാശരിയേക്കാള്‍ വളരെക്കൂടുതലാണ്. കഴിഞ്ഞ അഞ്ചു വര്‍ഷം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അപകടങ്ങള്‍, മരണപ്പെട്ടവരുടെ എണ്ണം പരുക്കേറ്റവരുടെ എണ്ണം ഇപ്രകാരമാണ്.

2014 – 36282, 4049, 41096
2015 – 39014, 4196, 43735
2016 – 39420, 4287, 44108
2017 – 38470, 4131, 42671
2018 – 40181, 4303, 45458

മോട്ടോര്‍ വാഹനനിയമ ലംഘനങ്ങള്‍ കര്‍ശനമാക്കിയും സുരക്ഷാസംവിധാനങ്ങളും ബോധവത്കരണവും ഊര്‍ജിതമാക്കിയും അപകടങ്ങള്‍ കുറയ്ക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിന്റെ ഭാഗമായി നവംബറിലെ മൂന്നാമത്തെ ഞായറാഴ്ച റോഡ് അപകടങ്ങളില്‍ മരിച്ചവരുടെ ഓര്‍മദിനമായി ആചരിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here