ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണം പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കിയേക്കും

മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണം പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കിയേക്കും. തിങ്കളാഴ്ച തുടങ്ങുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണവും പ്രതിപക്ഷം ഉന്നയിക്കും. സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് കൊല്ലം എം പി എന്‍ കെ പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.
മദ്രാസ് ഐഐടിയിലെ വിദ്യാര്‍ഥികള്‍ ഭയത്തോടെയാണ് കഴിയുന്നതെന്നും അന്വേഷണം വേണമെന്നും ഡിഎംകെ നേതാവ് ടി ആര്‍ ബാലു യോഗത്തില്‍ പറഞ്ഞു. ഫാത്തിമയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ആര്‍ സുബ്രഹ്മണ്യം അതീവ രഹസ്യമായി മദ്രാസ് ഐഐടിയിലെത്തി മടങ്ങി. ഐഐടി ഡയറക്ടറെ മാത്രം കണ്ട കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിദ്യാര്‍ത്ഥികളേയോ അധ്യാപകരേയോ കണ്ടില്ല. കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊക്രിയാലിന് റിപ്പോര്‍ട്ടു നല്‍കുമെന്നും സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here