സംസ്ഥാന സ്കൂൾ കായിക മേള: എറണാകുളവും പാലക്കാടും ഇഞ്ചോടിഞ്ച്

സംസ്ഥാന സ്കൂൾ കായിക മേളയിൽ എറണാകുളവും പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടം. രണ്ടാം ദിനമായ ഇന്ന് പാലക്കാടിനെ മറികടന്ന് എറണാകുളം ഒന്നാമതെത്തിയിരിക്കുകയാണ്.

25 ഇനങ്ങൾ പൂർത്തിയാകുമ്പോൾ എറണാകുളത്തിന് 50.33 പോയിൻ്റുണ്ട്. പാലക്കാടിന് 48.33 പോയിൻ്റാണ് ഉള്ളത്. മൂന്നാം സ്ഥാനത്തുള്ള കോഴിക്കോട് ഏറെ പിന്നിലാണ്. 34.33 പോയിൻ്റാണ് കോഴിക്കോടിനുള്ളത്.

പാലക്കാട് കുമരംപുത്തൂര്‍ കെഎച്ച്എസാണ് സ്കൂളുകളിൽ ഏറ്റവും പോയിൻ്റുള്ളത്. 15.33 പോയിൻ്റുള്ള കെഎച്ച്എസിനു പിന്നിൽ 15 പോയിൻ്റോടെ എറണാകുളം മണീട് ഗവ എച്ച്എസ്എസ് ഉണ്ട്. കോതമംഗലം മാർ ബേസിൽ 14.33 പോയിന്റോടെ മൂന്നാം സ്ഥാനത്താണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top