മലപ്പുറം പൊന്നാനിയില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം; ഒരാള്‍ക്ക് ഗുരുതര പരുക്ക്
പൊന്നാനി കുണ്ടുകടവ് പുറങ്ങ് റോഡില്‍ പുളിക്കടവ് ജംഗ്ഷനില്‍ ഇന്നലെ അര്‍ധരാത്രിയിലുണ്ടായ
അപകടത്തില്‍ മൂന്ന് മരണം. തിരൂര്‍ ബിപി അങ്ങാടി സ്വദേശികള്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം.
അപകടത്തില്‍ ബിപി അങ്ങാടി സ്വദേശികളായ ചിറയില്‍ അഹമ്മദ് ഫൈസല്‍, നൗഫല്‍, സുബൈദ എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നൗഷാദിനെ ഗുരുതരമായ പരുക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലപ്പെട്ടിയിലെ ബന്ധുവീട്ടില്‍ പോയി തിരൂരിലേക്ക് മടങ്ങി വരുകയായിരുന്നു സംഘം അപകടത്തില്‍ പെടുകയായിരുന്നു. ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
അപകടമുണ്ടായതോടെ ലോറി ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് കടന്നകളഞ്ഞു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തില്‍ പെട്ടവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. വഴിയാത്രക്കാരാണ് അപകടത്തിപെട്ടവരെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here