Advertisement

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; വിദേശികളുമായി സഹകരിക്കുമെന്ന് പതഞ്ജലി

November 18, 2019
Google News 1 minute Read

യോഗ ഗുരു ബാബ രാംദേവ് സഹസ്ഥാപകനായ എഫ്എംസിജി കമ്പനി പതഞ്ജലിയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി. വില്പനയിലുണ്ടായ കുറവും ഗുണനിലവാര പരിശോധനകളിലെ പരാജയപ്പെടലുമാണ് പതഞ്ജലിക്ക് തിരിച്ചടിയായത്. ഇതിൽ നിന്ന് രക്ഷപ്പെടാൻ വിദേശ കമ്പനികളുമായി സഹകരിക്കാനാണ് പതഞ്ജലിയുടെ തീരുമാനം.

‘സ്വദേശി’ ലേബലിൽ നിലവിൽ വന്ന കമ്പനിയായിരുന്നു പതഞ്ജലി. കുത്തക കമ്പനികൾ രാജ്യത്തെ കൊള്ളയടിക്കുകയാണെന്നാണ് ബാബ രാംദേവ് പറഞ്ഞത്. വിദേശ വസ്തുക്കൾ ബഹിഷ്കരിച്ച് ഇന്ത്യൻ വസ്തുക്കൾ വാങ്ങണമെന്ന ആഹ്വാനത്തോടെയായിരുന്നു കമ്പനിയുടെ മാർക്കറ്റിംഗ്, പ്രമോഷൻ പരിപാടികൾ. അതിനനുസരിച്ച് ഗോമൂത്രവും ചാണകവും മുതൽ ദേശീയതയെ മാർക്കറ്റ് ചെയ്ത് ഉപ്പു തൊട്ട് കർപ്പൂരം വരെയുള്ള ഉത്പന്നങ്ങൾ പതഞ്ജലി വിപണിയിലിറക്കി. 2025ഓടെ ലോകത്തെ ഏറ്റവും മികച്ച ബ്രാൻഡായി മാറാമെന്നായിരുന്നു പതഞ്ജലിയുടെ പ്രതീക്ഷ. എന്നാൽ അതിനൊക്കെ ഇപ്പോൾ തിരിച്ചടി നേരിട്ടിക്കുകയാണ്.

കഴിഞ്ഞ കുറച്ചു നാളുകളായി പതഞ്ജലിയുടെ വളർച്ച താഴേക്കാണ്. ഗുണനിലവാര പരിശോധനകളിൽ വ്യാപകമായി പരാജയപ്പെട്ടതോടെ വില്പനയിൽ ഗണ്യമായ കുറവ് വരാൻ തുടങ്ങി. ദേശീയതാ ലേബലിനെക്കാൾ സ്വന്തം ആരോഗ്യമാണ് പ്രധാനം എന്ന് മനസ്സിലാക്കിയ ആളുകൾ പതഞ്ജലിയെ ഉപേക്ഷിച്ച് ഗുണനിലവാരമുള്ള ഉത്പന്നങ്ങളിലേക്ക് തിരിഞ്ഞു. പരസ്യ ചെലവുകൾ താങ്ങാൻ കഴിയാതെ വന്നതും മൾട്ടി നാഷണൽ കമ്പനികളുമായി മത്സരിക്കാൻ കഴിയാതെ വന്നതും പതഞ്ജലിയെ തളർത്തി. ഇതോടെയാണ് തങ്ങളുടെ നിലപാട് മാറ്റി വിദേശ കമ്പനികളുമായി കൈകോർക്കാൻ പതഞ്ജലി തീരുമാനിച്ചത്.

നേരത്തെ പെരിയാർ ഇവി രാമസ്വാമിയും ഡോക്ടർ ബിആർ അംബേദ്കറും ബൗദ്ധിക ഭീകരവാദികളെന്നു വിശേഷിപ്പിച്ച പതഞ്ജലി സഹസ്ഥാപകൻ ബാബ രാംദേവിനെതിരെ കടുത്ത പ്രതിഷേധവുമായി സോഷ്യൽ മീഡിയ രംഗത്തെത്തിയിരുന്നു. രാംദേവിനെ അറസ്റ്റ് ചെയ്യണമെന്നും പതഞ്ജലി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ട് ട്വിറ്ററിലാണ് ഹാഷ് ടാഗ് പ്രതിഷേധം ശക്തമാകുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here