ഫാത്തിമാ ലത്തീഫിന്റെ മരണം: മൂന്ന് അധ്യാപകരെ ചോദ്യം ചെയ്തു

ചെന്നൈ ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമാ ലത്തീഫിന്റെ ദുരൂഹമരണത്തില്‍ മൂന്ന് അധ്യാപകരെ പൊലീസ് ചോദ്യം ചെയ്തു. സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നീ അധ്യാപകരെയാണ് ചോദ്യം ചെയ്തത്. ഐഐടി ഗസ്റ്റ് ഹൗസില്‍ വച്ചാണ് അധ്യാപകരെ ചോദ്യം ചെയ്തത്.

അതേസമയം ഫാത്തിമ ലത്തീഫിന്റെ മരണം ആഭ്യന്തര സമിതി അന്വേഷിക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം മദ്രാസ് ഐഐടി ഡയറക്ടര്‍ തള്ളി. പൊലീസ് അന്വേഷണം നടക്കുന്നതിനാല്‍ സമാന്തര അന്വേഷണം നടത്താനാവില്ലെന്ന് ഡയറക്ടര്‍ ഭാസ്‌കര്‍ രാമമൂര്‍ത്തി അറിയിച്ചു. ഫാത്തിമാ ലത്തീഫിന്റെ മരണത്തില്‍ വ്യക്തതവേണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നാളെ ചെന്നൈയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും.

വിഷയത്തില്‍ ആഭ്യന്തര അന്വേഷണം വേണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം ഐഐടി അധികൃതര്‍ തള്ളിയതോടെയാണ് നാളെ പ്രതിഷേധ സംഗമം നടത്താന്‍ തീരുമാനമായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top