Advertisement

ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി ഗോതബായ രാജപക്‌സെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

November 18, 2019
Google News 0 minutes Read

ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി ഗോതബായ രാജപക്‌സെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുൻ പ്രസിഡന്റ് മഹിന്ദ രാജപക്‌സെ ഉൾപ്പെടെയുള്ള പ്രമുഖർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

മുൻ പ്രതിരോധ സെക്രട്ടറിയായ ഗോതബായ രാജപക്‌സെ, ശ്രീലങ്കയുടെ ഏഴാമത്തെ പ്രസിഡന്റായാണ് അധികാരമേറ്റത്. മുൻ പ്രസിഡന്റും ഗോതബായ രജപക്‌സെയുടെ സഹോദരനുമായ മഹിന്ദ രാജപക്‌സെ, പാർലമെന്റ് അംഗങ്ങൾ തുടങ്ങി നിരവധി പ്രമുഖർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ഗോതബായ, ജയശ്രീ മഹാബോദി ക്ഷേത്രത്തിൽ ദർശനം നടത്തി.

യുണൈറ്റഡ് നാഷണൽ പാർട്ടിയുടെ സജിത്ത് പ്രേമദാസയെ തോൽപിച്ചാണ്, ഗോതബായ രാജപക്‌സെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഗോതബായയ്ക്ക് 52.25 ശതമാനം വോട്ട് ലഭിച്ചപ്പോൾ സജിത്തിന് 41.99 ശതമാനം വോട്ടാണ് ലഭിച്ചത്. ഭീകരതയെ തുടച്ചുനീക്കും, അഭ്യന്തര സുരക്ഷ ഉറപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗോതബായ രാജപക്സെ മുന്നോട്ടുവെച്ചിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here