വിവാഹ വേദിയിൽ ജഗതിയില്ല; സാന്നിദ്ധ്യം ചിത്രത്തിലൂടെ അറിയിച്ച് കല ശ്രീകുമാർ; കണ്ണ് നിറഞ്ഞ് ശ്രീലക്ഷ്മി

മകളെ കൈപിടിച്ച് നൽകാൻ ജഗതി ശ്രീകുമാർ എത്തിയില്ലെങ്കിലും അച്ഛന്റെ സാന്നിദ്ധ്യം ചിത്രത്തിലൂടെ അറിയിച്ച് കല ശ്രീകുമാർ. ശ്രീലക്ഷ്മിക്ക് അമ്മ കല സമ്മാനിച്ച ഏറ്റവും മനോഹരമായ സമ്മാനമായിരുന്നു അത്. വധൂവരന്മാർക്കൊപ്പം ജഗതിയും കലയും നിൽക്കുന്ന ഛായാചിത്രമായിരുന്നു സമ്മാനം. അമ്മയുടെ സമ്മാനം സ്വീകരിച്ച ശ്രീലക്ഷ്മിയുടെ കണ്ണുകൾ ഈറനണിഞ്ഞു. കണ്ടു നിന്നവരേയും വേദനിപ്പിക്കുന്നതായിരുന്നു ആ രംഗം.

ലുലു ബോൾഗാട്ടി സെന്ററിൽ ഇന്നലെയായിരുന്നു ശ്രീലക്ഷ്മിയും ജിജിൻ ജഹാംഗീറും തമ്മിലുള്ള വിവഹം. വിവാഹ വേദിയിൽ അമ്മ തനിക്ക് വേണ്ടി കരുതിയ സമ്മാനം ആവേശത്തോടയൊണ് ശ്രീലക്ഷ്മി തുറന്നത്. ജിജിനും സമീപത്തു തന്നെയുണ്ടായിരുന്നു. അമ്മയുടെ സമ്മാനം കണ്ട് ശ്രീലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞപ്പോൾ കലയ്ക്കും കണ്ണീരൊളിപ്പിക്കാനായില്ല. നിറകണ്ണുകളോടെ ഇരുവരും ആലിംഗനം ചെയ്തതോടെ ആശ്വാസ വാക്കുകളുമായി ബന്ധുക്കളും സുഹൃത്തുക്കളുമെത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top