മുഹമ്മദ് സലയുമായി ലിവർപൂൾ അണ്ടർ-9 പെൺകുട്ടികൾ നടത്തിയ രസകരമായ ഇന്റർവ്യൂ: വീഡിയോ കാണാം

ഈജിപ്ത്-ലിവർപൂൾ സ്ട്രൈക്കറായ മുഹമ്മദ് സല ഫുട്ബോൾ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ്. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് ടോപ്പ് സ്കോറായിരുന്നു സല. പ്രീമിയർ ലീഗിൽ രണ്ടാമതെത്തുന്നതിനും ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നതിനും ലിവർപൂളിന് സലയുടെ പ്രകടനം ഏറെ ഗുണം ചെയ്തിരുന്നു. സലയുമായി ലിവർപൂളിൻ്റെ അണ്ടർ-9 പെൺകുട്ടികൾ നടത്തിയ രസകരമായ അഭിമുഖത്തിൻ്റെ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.

പ്രീമിയർ ലീഗിൻ്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കു വെച്ച വീഡിയോ പിന്നീട് സലയും തൻ്റെ പേജിൽ ഷെയർ ചെയ്തിരുന്നു. ‘ഡിഫികൾട്ട് ക്വസ്റ്റ്യൻസ് വിത്ത് മോ സല’ എന്നായിരുന്നു പരിപാടിയുടെ പേര്. കുട്ടിത്താരങ്ങൾക്ക് ഇഷ്ടമുള്ളതെന്തും ചോദിക്കാം എന്നതായിരുന്നു അഭിമുഖത്തിലെ നിയമം. കുട്ടികളിൽ ലിവർപൂൾ ആരാധകർക്കൊപ്പം ഈവർട്ടൺ, മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരും ഉൾപ്പെട്ടിരുന്നു.

കുടുംബത്തെപ്പറ്റിയും ലിവർപൂളിലെ ജീവിതത്തെപ്പറ്റിയുമൊക്കെ കുട്ടികൾ സലയോട് ചോദ്യങ്ങൾ ചോദിച്ചു. ചില ചോദ്യങ്ങൾ സലയെ വെള്ളം കുടിപ്പിക്കുകയും ചെയ്തു. സലയുടെ മുടിയെപ്പറ്റിയുള്ള ചോദ്യം സെറ്റിൽ ചിരി പടർത്തി. താൻ ലിവർപൂളിൽ ഏറെ നാൾ തുടരുകയാണെങ്കിൽ മകൾ നിങ്ങളോടൊപ്പം കളിക്കുമെന്നും സല പറഞ്ഞു. ഒടുവിൽ സലയുടെ ചുരുളൻ മുടിയിൽ ആരവത്തോടെ തടവി പ്രശസ്തമായ ‘മോ സല, റണ്ണിംഗ് ഡൗൺ ദ വിംഗ്’ എന്ന ചാൻ്റ് പാടിയാണ് ഇവർ അഭിമുഖം അവസാനിപ്പിച്ചത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More