എല്ലാ വിഷയത്തിലും തുറന്ന ചര്‍ച്ചയ്ക്ക് തയാര്‍: പ്രധാനമന്ത്രി

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് തുടക്കമായി. എല്ലാ വിഷയത്തിലും തുറന്ന ചര്‍ച്ചയ്ക്ക് തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. സഭ സമ്മേളിക്കുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി മുന്നോട്ടുവച്ച നിര്‍ദേശത്തെ പ്രതിപക്ഷം തള്ളി. കശ്മീര്‍ വിഷയത്തിലായിരുന്നു പ്രതിഷേധം.

സഭയ്ക്കു പുറത്തെ ഗാന്ധിപ്രതിമയ്ക്കു മുന്നില്‍ ആരംഭിച്ച പ്രതിഷേധം സഭയെ പ്രക്ഷുബ്ദമാക്കി. എന്‍ഡിഎ മുന്നണി വിട്ട ശിവസേനാ അംഗങ്ങളും കേന്ദ്രസര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ത്തി. മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളിലേക്കായിരുന്നു ശിവസേനാ അംഗങ്ങള്‍ ശ്രദ്ധ ക്ഷണിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More