ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിലിരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കി ഹൈക്കോടതി

ഇരുചക്ര വാഹനമോടിക്കുന്നവർക്കും പിന്നിലിരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കണമെന്ന് ഹൈക്കോടതി. നാല് വയസിന് മുകളിലുള്ള എല്ലാവർക്കും ഹെൽമെറ്റ് നിർബന്ധമാണെന്നാണ് വ്യവസ്ഥ.

കേന്ദ്ര നിയമത്തിന് അനുസൃതമായ പുതിയ സർക്കുലർ തയ്യാറാക്കുകയാണെന്നും ഇത് ഉടൻ വിജ്ഞാപനം ചെയ്യുമെന്നും സർക്കാർ അറിയിച്ചു. ഇത് മാധ്യമങ്ങളിലും സിനിമാ തിയേറ്ററുകളിലും പരസ്യപ്പെടുത്തണമെന്നു കോടതി പറഞ്ഞു.

ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന നാല് വയസിന് മുകളിലുള്ള എല്ലാവർക്കും ഹെൽമെറ്റ് നിർബന്ധമാണെന്ന കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ പുതിയ ഭേദഗതി ഓഗസ്റ്റ് ഒമ്പത് മുതൽ പ്രാബല്യത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More