ജയം തന്നെ ലക്ഷ്യം; ഇന്ത്യ ഇന്ന് ഒമാനെതിരെ

2022 ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഇന്ന് ഒമാനെതിരെ. ഗ്രൂപ്പ് ഇയിൽ നടക്കുന്ന മത്സരത്തിൽ ജയം മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഇതുവരെ നടന്ന നാലു മത്സരങ്ങളിൽ ഒന്നു പോലും വിജയിക്കാൻ സാധിക്കാതിരുന്ന ഇന്ത്യക്ക് ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഇടം നേടുക എന്നത് ഏറേക്കുറെ അപ്രാപ്യമാണ്. മൂന്നാമതെങ്കിലും സ്ഥാനമുറപ്പിച്ച് ഏഷ്യാ കപ്പിന് യോഗ്യത നേടുക എന്നതാവും ഇന്ത്യയുടെ ലക്ഷ്യം.
നാലു മത്സരങ്ങളിൽ നിന്ന് ഒരു തോൽവിയും മൂന്ന് ജയവുമായി ഗ്രൂപ്പിൽ രണ്ടാമതുള്ള ഒമാനെ തോൽപിക്കുക എന്നത് ഇന്ത്യക്ക് കട്ടിയാവും. നേരത്തെ, ഒമാനെതിരെ നടന്ന ഹോം മത്സരത്തിൽ ഇന്ത്യ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പൊരുതിത്തോറ്റിരുന്നു.
ഇതുവരെ നടന്ന നാലു മത്സരങ്ങളിൽ ഒരു തോൽവിയും മൂന്ന് സമനിലയുമാണ് ഇന്ത്യക്കുള്ളത്. അഫ്ഗാനിസ്ഥാനെതിരെ 1-1 സമനില വഴങ്ങിയ ശേഷമാണ് ഇന്ത്യയുടെ വരവ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here