കോഴിക്കോട് കേന്ദ്രമായുള്ള മുസ്ലിം തീവ്രവാദികളാണ് മാവോയിസ്റ്റുകളുടെ ശക്തി : സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനൻ

കോഴിക്കോട് കേന്ദ്രമായുള്ള മുസ്ലിം തീവ്രവാദികളാണ് മാവോയിസ്റ്റുകളുടെ ശക്തിയെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. അടുത്ത തെരഞ്ഞെടുപ്പിലെ പരാചയം മുന്നിൽ കണ്ട് സർക്കാറിനെതിരെ ആയുധമാക്കാനാണ് മാവോയിസ്റ്റുകളെ ഇറക്കി വിട്ടിരിക്കുന്നതെന്ന് മോഹനൻ പറഞ്ഞു. താമരശേരിയിൽ നടന്ന കെഎസ്‌കെടിയു ജില്ലാ സമ്മേളനത്തിന്റെ പൊതു സമ്മേളനത്തിലായിരുന്നു പി മോഹനന്റെ പരാമർശം.

കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണ് അവരെ വെള്ളവും വളവും നൽകി വളർത്തുന്നത്. അവർ തമ്മിൽ ഒരു ചങ്ങാത്തമുണ്ട്. ഇത് പൊലീസ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബാബരി മസ്ജിദ് വിഷയത്തിൽ ശാശ്വത പരിഹാരമായിരുന്നു സുപ്രീംകോടതിയിൽ നിന്നും ജനങ്ങൾ പ്രതീക്ഷിച്ചിരുന്നതെന്നും എന്നാൽ വിചിത്രമായ വിധിയാണ് ഉണ്ടായിരിക്കുന്നതെന്നും സി പിഐഎം ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top