നിലയ്ക്കലില്‍ ഐസിയു, എമര്‍ജന്‍സി ഓപ്പറേഷന്‍ തീയേറ്റര്‍; മുന്നൊരുക്കങ്ങളുമായി ആരോഗ്യ വകുപ്പ്

ശബരിമലയില്‍ മണ്ഡലകാലം പ്രമാണിച്ച് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ മുന്നൊരുക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വിവിധ ജില്ലകളില്‍ നിന്നും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ അവശ്യ ചികിത്സാ സേവനത്തിനായ് ഇവിടെ വിന്യസിച്ചിട്ടുണ്ട്.

കാര്‍ഡിയോളജി, ജനറല്‍ മെഡിസിന്‍, അനസ്തീഷ്യ, സര്‍ജറി, ഓര്‍ത്തോപീഡിക്സ്, പീഡിയാട്രിക്സ് എന്നീ സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ശബരിമലയിലെ വിവിധ കേന്ദ്രങ്ങളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പില്‍ നിന്ന് 3000 ത്തോളം ജീവനക്കാരെ ശബരിമലയിലെ വിവിധ കേന്ദ്രങ്ങളിലായ് മണ്ഡലകാലത്ത് നിയമിച്ചിട്ടുണ്ട്.

സന്നിധാനത്ത് ഒരു അടിയന്തിര ഓപ്പറേഷന്‍ തീയേറ്ററും പ്രവര്‍ത്തന സജ്ജമാക്കി. സര്‍ജന്റേയും അനസ്തിറ്റിസ്റ്റിന്റേയും സേവനം ഉള്‍പ്പെടെ അത്യാവശ്യ ഓപ്പറേഷനുകള്‍ നടത്തുവാന്‍ വേണ്ട സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സന്നിധാനം, നീലിമല, അപ്പാച്ചിമേട്, പമ്പ എന്നിവിടങ്ങളില്‍ സിസിയു, കാര്‍ഡിയോളജസ്റ്റിന്റെ സേവനവും ഉണ്ടാവും. കൂടാതെ സ്വാമി അയ്യപ്പന്‍ റോഡില്‍ ചരല്‍മേട്ടിലും ആശുപത്രി സജ്ജമാക്കി പ്രവര്‍ത്തിക്കും. ഇതുകൂടാതെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും, എരുമേലി സിഎച്ച്‌സിയിലും കാഞ്ഞിരപ്പള്ളി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സിലും സിസിയു പ്രവര്‍ത്തനക്ഷമമാക്കുകയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ട്രോമാകെയര്‍ സെന്റര്‍ പ്രവര്‍ത്തനസജ്ജമാക്കുക്കയും ചെയ്തിട്ടുണ്ട്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More