കായികമേള; പാലക്കാടും മാർ ബേസിലും ചാമ്പ്യന്മാർ

സംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാട് ജില്ലയും എറണാകുളം മർ ബേസിൽ സ്കൂളും ചാമ്പ്യൻ പട്ടം ചൂടി. 201.33 പോയിൻ്റുമായാണ് പാലക്കാറ്റ് ജില്ല ചാമ്പ്യന്മാരായത്. രണ്ടാം സ്ഥാനത്തുള്ള എറണാകുളത്തിനെക്കാൾ വ്യക്തമായ മേധാവിത്തമാണ് പാലക്കാടിനുള്ളത്. എറണാകുളത്തിന് 157.33 പോയിൻ്റാണുള്ളത്.

സ്കൂളുകളിൽ ഏറ്റവുമധികം പോയിൻ്റുള്ളത് മാർ ബേസിലാണ്. 62.33 പോയിൻ്റാണ് മാർ ബേസിലിനുള്ളത്. 58.33 പോയിൻ്റുള്ള പാലക്കാട് കെഎച്ച്എസ് കുമാരംപത്തൂർ സ്കൂളാണ് രണ്ടാമത്.

18 സ്വർണ്ണവും 26 വെള്ളിയും 16 വെങ്കലവുമാണ് പാലക്കാടിനുള്ളത്. എറണാകുളത്തിനാവട്ടെ 21 സ്വർണ്ണവും 14 വെള്ളിയും 11 വെങ്കലവും ഉണ്ട്. 14 സ്വർണ്ണവും ഏഴ് വെള്ളിയും 18 വെങ്കലവുമായി 123.33 പോയിൻ്റുള്ള കോഴിക്കോടാണ് മൂന്നാമത്. 8 സ്വർണ്ണവും ആറ് വീതം വെള്ളിയും വെങ്കലവുമായി മാർ ബേസിൽ ഒന്നാമതെത്തിയപ്പോൾ 4 സ്വർണ്ണവും 11 വെള്ളിയും ഏഴ് വെങ്കലവുമായാണ് കെഎച്ച്എസ് രണ്ടാമതെത്തിയത്.

ആദ്യ രണ്ട് ദിവസങ്ങളിൽ പാലക്കാടും എറണാകുളവും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയപ്പോൾ മൂന്നാം ദിവസം പാലക്കാടിൻ്റെ കുതിപ്പായിരുന്നു കണ്ടത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More