മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ യാക്കോബായ സഭയ്ക്ക് നിയമ നടപടി സ്വീകരിക്കാം
മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് യാക്കോബായ സഭയ്ക്ക് നിയമ നടപടി സ്വീകരിക്കാമെന്ന് സുപ്രീംകോടതി. പക്ഷേ 2017ലെ അന്തിമവിധിക്ക് വിധേയമായിരിക്കണം നടപടികളെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് സര്‍ക്കാരിനും നിയമത്തിന് അകത്ത് നിന്നുള്ള ചര്‍ച്ചയാകാമെന്നും കോടതി വ്യക്തമാക്കി.
സഭാ വിശ്വാസികളുടെ മൃതദേഹം മാന്യമായി സംസ്‌കരിക്കാന്‍ അനുവദിക്കുന്നില്ല, മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നു തുടങ്ങിയ പരാതികളാണ് യാക്കോബായ സഭയുടെ ഹര്‍ജിയില്‍ ഉന്നയിച്ചത്. ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് യാക്കോബായ സഭയ്ക്ക് നിയമ നടപടി സ്വീകരിക്കുന്നതിന് തടസമില്ല. ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാം. എന്നാല്‍, 1934ലെ മലങ്കര സഭ ഭരണഘടന പ്രകാരം പള്ളികള്‍ ഭരിക്കപ്പെടണമെന്ന 2017 ലെ അന്തിമവിധിക്ക് വിധേയമായിരിക്കണം നടപടികളെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. മറ്റ് ആവശ്യങ്ങള്‍ കോടതി പരിഗണിച്ചില്ല. ഇതോടെ, ഹര്‍ജി യാക്കോബായ സഭ പിന്‍വലിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here