വിൻഡീസ് പരമ്പരയിൽ രോഹിതിനു വിശ്രമമെന്ന് റിപ്പോർട്ട്

അടുത്ത മാസം വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിൽ ഓപ്പണർ രോഹിത് ശർമ്മക്ക് വിശ്രമം അനുവദിക്കുമെന്ന് റിപ്പോർട്ട്. വർക്ക് ലോഡ് പരിഗണിച്ചാവും ഇന്ത്യയുടെ സ്റ്റാർ ഓപ്പണർക്ക് വിശ്രമം നൽകുക. അതേ സമയം, ടി-20 പരമ്പരയിൽ രോഹിത് കളിക്കുമെന്നും സൂചനയുണ്ട്.

കഴിഞ്ഞ കുറേ നാളുകളായി വിശ്രമമില്ലാതെ ക്രിക്കറ്റ് കളിക്കുകയായിരുന്നു രോഹിത്. ടെസ്റ്റ് ഓപ്പണറായി സ്ഥാനക്കയം കൂടി കിട്ടിയതോടെ അദ്ദേഹത്തിന് നിന്നു തിരിയാൻ സമയമില്ലാതായി. ടി-20 പരമ്പരകളിൽ വിരാട് കോലിക്ക് വിശ്രമം അനുവദിക്കുമ്പോൾ ടീമിനെ നയിക്കാനുള്ള അധിക ചുമതല കൂടി രോഹിതിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ രോഹിതിന് വിശ്രമം നൽകേണ്ടത് അത്യാവശ്യമാണെന്നാണ് ബിസിസിഐയുടെ കണ്ടെത്തൽ.

ഡിസംബർ 15, 18, 22 തീയതികളിലാണ് പരമ്പര. രോഹിത് പുറത്തിരിക്കുകയാണെങ്കിൽ ലോകേഷ് രാഹുൽ ശിഖർ ധവാനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്തേക്കും. ഒപ്പം ടെസ്റ്റ് പരമ്പരകളിൽ ഗംഭീര പ്രകടനം നടത്തുന്ന മായങ്ക് അഗർവാളിനെ നീലക്കുപ്പായത്തിൽ കൂടി പരീക്ഷിക്കാനും ബിസിസിഐ തീരുമാനിച്ചേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top