‘മരണം തലയ്‌ക്കേറ്റ മാരകക്ഷതം മൂലം’; അഭയ കേസിൽ നിർണായക മൊഴി

Abhaya sister

അഭയ കേസിൽ നിർണായക മൊഴി. അഭയയുടെ മരണത്തിന് കാരണമായത് തലയ്‌ക്കേറ്റ മാരകക്ഷതമാണെന്ന് ഫോറൻസിക് വിദഗ്ധൻ വി കന്തസ്വാമിയാണ് മൊഴി നൽകിയിരിക്കുന്നത്. ആത്മഹത്യയുടെ ഒരു ലക്ഷണവുമില്ലെന്നും കന്തസ്വാമി മൊഴി നൽകി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലെ വിചാരണയിലാണ് കന്തസ്വാമി നിർണായക വെളിപ്പെടുത്തൽ നടത്തിയത്.

1992 മാർച്ച് 27 നാണ് കോട്ടയം പയസ് ടെൻത് കോൺവെന്റ്‌റിലെ കിണറ്റിൽ സിസറ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് 1993 മാർച്ച് 29 ന് സിബിഐ ഏറ്റെടുത്തു. പത്ത് വർഷം മുൻപ് കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചെങ്കിലും നിയമക്കുരുക്കുകൾ കാരണം വിചാരണ പലതവണ മാറ്റിവച്ചു.

ഒന്നാം പ്രതി തോമസ് കോട്ടൂരിന്റെയും മൂന്നാം പ്രതി സിസ്റ്റർ സ്റ്റെഫിയുടെയും വിടുതൽ ഹർജികൾ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് വിചാരണ വേഗത്തിൽ ആരംഭിക്കാൻ ഹൈക്കോടതി നിർദേശം നൽകിയത്. രണ്ടു ഘട്ടമായി നടന്ന അന്വേഷണത്തിൽ 177 സാക്ഷികളാണുള്ളത്. കേസിന്റെ വിചാരണ സമയത്ത് പല സാക്ഷികളും കൂറുമാറിയിരുന്നു.

Story highlights- Abhaya case, Sister abhaya, CBI, Kerala police, Thomas kottoor, Stephy‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More