സലൂൺ മേഖലയിലെ ശ്രദ്ധേയ ബ്രാൻഡായ ഗ്ലാം സ്റ്റുഡിയോസ് ഇനി കേരളത്തിലും

ഇന്ത്യയിൽ സലൂൺ മേഖലയിലെ ശ്രദ്ധേയ ബ്രാൻഡായ ഗ്ലാം സ്റ്റുഡിയോസ് ഇനി കേരളത്തിലും. കൊച്ചി കാക്കനാടാണ് ഗ്ലാം സ്റുഡിയോസിന്റെ സലൂൺ ആരംഭിച്ചിരിക്കുന്നത്. പ്രശസ്ത മലയാളം കന്നഡ സിനിമ താരം ഭാമ സലൂൺ ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ ഗ്ലാം സ്റ്റുഡിയോസ് ഉടമസ്ഥനും കമ്പനി സിഇഒയുമായ സാദിയ നസീം പങ്കെടുത്തു.

ദില്ലി കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്ലാം സ്റ്റുഡിയോസിന് രാജ്യത്തെ 21 പ്രമുഖ നഗരങ്ങളിലായി നൂറ്റി അറുപതോളം സലൂണുകൾ ഉണ്ട്. ക്വീൻ ബീസ് എന്ന ഫ്രാൻഞ്ചൈസിയുമായി ചേർന്നു കൊണ്ടാണ് കൊച്ചിയിലെ സലൂൺ ആരംഭിച്ചിരിക്കുന്നത്. അടുത്ത പതിനെട്ട് മാസത്തിനുള്ളിൽ കേരളത്തിലെ വിവിധയിടങ്ങളിലായി അൻപതോളം സലൂണുകൾ തുടങ്ങുവാൻ പദ്ധതിയുണ്ട്.

“മിസ് ദിവ 2018, ഫെമിന മിസ് ഇന്ത്യ 2019 തുടങ്ങി പ്രമുഖ സൗന്ദര്യ മത്സരങ്ങളുടെ സ്പോൺസർമാരായ ഗ്ലാം സ്റ്റുഡിയോസ്, സലൂൺ മേഖലയിലെ വേറിട്ട രീതികൾ പരീക്ഷിക്കുകയും അവയെല്ലാം വിജയകരമായി പ്രാവർത്തികമാക്കിയിട്ടുമുണ്ട്. ഉപഭോക്ത്താക്കൾക്ക് സൗഹൃദാന്തരീക്ഷം ഒരുക്കുന്നതിനൊപ്പം, മെച്ചപ്പെട്ട സേവനവും ഇവിടെ നൽകുന്നു. അടുത്ത രണ്ടു മാസത്തിനുള്ളിൽ കൊച്ചിയിലെ വിവിധ ഇടങ്ങളിലായി പത്ത് സലൂണുകൾ കൂടി തുടങ്ങുമെന്ന് കമ്പനി ഉടമ സാദിയ നസീം പറഞ്ഞു.

ഉപഭോക്ത്താക്കൾക്ക് മൂല്യമുള്ള സേവനങ്ങൾ നൽകുന്ന ഇത്തരം സലൂണുകൾ കേരളത്തിന് ഒരു മാതൃകയായിരിക്കുമെന്ന് ചടങ്ങ് ഉദ്‌ഘാടനം ചെയ്തുകൊണ്ട് നടി ഭാവന പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top