Advertisement

ജിഎസ്ടി കുടിശ്ശിക; കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ സംസ്ഥാനങ്ങൾ

November 20, 2019
Google News 1 minute Read

ജിഎസ്ടി കുടിശ്ശിക വിഷയത്തിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ സംസ്ഥാനങ്ങൾ. രണ്ട് മാസത്തെ ജിഎസ്ടി നഷ്ട പരിഹാരം അടക്കം 4500 കോടി രൂപ കേരളത്തിന് കേന്ദ്രം നൽകാനുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രശ്‌ന പരിഹാരത്തിനു ഇടപെടണം എന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് സംസ്ഥാന ധാനമന്ത്രിമാർ കത്തെഴുതും.

പഞ്ചാബ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഡൽഹി, കേരളം എന്നീ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. സംസ്ഥാനങ്ങൾക്ക് ജിഎസ്ടി വരുമാനത്തിനുള്ള നഷ്ട പരിഹാരം നൽകാത്തത് കേന്ദ്ര സർക്കാരിന്റെ ഗൂഡ നീക്കമാണെന്നും ഐസക് പറഞ്ഞു. ജിഎസ്ടി വിഹിതം സംസ്ഥാനങ്ങൾക്ക് നൽകുന്നില്ല. ജിഎസ്ടി വരുമാനത്തിൽ കുറവ് വന്നാലും മുൻ വർഷത്തിൽ നിന്ന് 14 ശതമാനം വർധിപ്പിച്ചു നൽകാമെന്നാണ് കേന്ദ്രത്തിന്റെ ഉറപ്പ്. എന്നാൽ, ഇത് ഒഴിവാക്കുന്നത്തിനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നും തോമസ് ഐസക്.

ജിഎസ്ടി വിഹിതം എന്ന് തരുമെന്ന് പോലും കേന്ദ്രം പറയുന്നില്ല. രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിയിലാണ്. അത് സംസ്ഥാനങ്ങളേയും ബാധിക്കും. ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ സംസ്ഥാനങ്ങൾ യോജിച്ചു പ്രക്ഷോഭത്തിലേക്ക് കടക്കേണ്ടി വരുമെന്നും ധനമന്ത്രി പറഞ്ഞു.

gst, cemntral government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here