മലിനീകരണം: കൊച്ചിയില്‍ ശ്വാസകോശ രോഗങ്ങള്‍ കൂടുന്നു; വേണ്ടിവരുമോ ഓക്‌സിജന്‍ കഫേകള്‍

വായു മലിനീകരണം മൂലം കൊച്ചിയില്‍ താമസിക്കുന്നവര്‍ക്ക് ശ്വാസകോശരോഗങ്ങള്‍ കൂടുന്നതായി വിദഗ്ധര്‍. സിഒപിഡി, ആസ്മ തുടങ്ങിയ രോഗങ്ങളാണ് കൂടുതല്‍ പേര്‍ക്കും ബാധിക്കുന്നത്. ഇന്ത്യന്‍ ചെസ്റ്റ് സൊസൈറ്റിയും നാഷണല്‍ കോളജ് ഓഫ് ചെസ്റ്റ് ഫിസിഷ്യന്‍സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ദേശീയ ശ്വാസകോശ ചികിത്സാ വിദഗ്ധരുടെ സമ്മേളനത്തിലാണ് ഈ വിലയിരുത്തലുണ്ടായത്.

പ്ലാസ്റ്റിക് കത്തിക്കുന്നതും വാഹനങ്ങളില്‍ നിന്നുള്ള പുകയും ശ്വാസകോശ രോഗങ്ങള്‍ക്ക് പ്രധാന കാരണമാണ്. രാജ്യത്ത് ഏറ്റവും മോശമായ വായുവുള്ള ഡല്‍ഹിക്ക് സമാനമായ സാഹചര്യങ്ങളാണ് കൊച്ചിയിലുള്ളത്. അതിനാല്‍ നഗരത്തിലും ശ്വാസകോശരോഗങ്ങളുടെ എണ്ണം അപകടകരമായി വര്‍ധിക്കുകയാണെന്നു വിദഗ്ധര്‍ പറയുന്നു. ഡല്‍ഹിയില്‍ മലിനീകരണത്തിന്റെ പ്രധാനകാരണം വാഹനങ്ങള്‍ പുറന്തള്ളുന്ന വിഷപ്പുകയാണ്. കൊച്ചിയിലെയും സ്ഥിതി സമാനമാണ്.

Read More:ഡൽഹിയിൽ ഓക്സിജൻ ബാറുകൾ; 15 മിനിട്ട് ശ്വസിക്കാൻ 299 രൂപ

അന്തരീക്ഷ മലിനീകരണത്താല്‍ ബുദ്ധിമുട്ടുന്ന ഡല്‍ഹിയില്‍ ഓക്‌സിജന്‍ കഫേ തുറന്നിരുന്നു. 15 മിനിട്ട് ശുദ്ധവായു ശ്വസിക്കുന്നതിന് 299 രൂപയാണ് തുക ഈടാക്കുന്നത്. പൂനെ അടക്കം രാജ്യത്തെ വിവിധ ഇടങ്ങളിലുള്ള ഓക്‌സിജന്‍ കഫേ അന്തരീക്ഷ മലിനീകരണത്തിന്റെ പശ്ചാത്തലത്തിലാണ് ഡല്‍ഹിയിലും ആരംഭിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top