മഹാരാഷ്ട്രയിൽ ആറ് ദിവസത്തിനുള്ളിൽ സർക്കാർ രൂപീകരിക്കുമെന്ന് ശിവസേന

മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിനെതിരായ തടസങ്ങളെല്ലാം നീങ്ങിയെന്നും ആറ് ദിവസത്തിനുള്ളിൽ സർക്കാർ രൂപീകരിക്കുമെന്നും ശിവസേന എംപി സഞ്ജയ് റാവത്ത്. പതിനഞ്ച് ദിവസമായി ഉയർന്നിരുന്ന തടസങ്ങളെല്ലാം നീങ്ങിയെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. വ്യാഴാഴ്ചയോടെ എല്ലാം വ്യക്തമാകുന്നതാണ്.

പ്രധാനമന്ത്രിയുമായി എൻസിപി അധ്യക്ഷൻ ശരത് പവാർ കൂടിക്കാഴ്ച നടത്തുന്നതിൽ അസാധാരണമായി യാതൊന്നുമില്ലെന്നും സഞ്ജയ് റാവത്ത്. ‘സംസ്ഥാനത്തെ കർഷകരുടെ അവസ്ഥ പ്രധാനമന്ത്രിയുമായി പങ്കുവക്കണമെന്ന് ശരത് പവാറിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഒരു നേതാവ് തന്റെ സംസ്ഥാനത്തെ കാര്യങ്ങൾ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യുന്നതിൽ അസാധാരണമായി ഒന്നുമില്ല.’ സഞ്ജയ് റാവത്ത് വ്യക്തമാക്കി.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയ പവാർ വിശദാംശങ്ങൾ പുറത്തുവിടാൻ തയാറാകാഞ്ഞതോടെ മഹാരാഷ്ട്ര സർക്കാർ രൂപീകരണം സംബന്ധിച്ച ധാരണ കൂടുതൽ സങ്കീർണമാകുന്നുവെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശരദ് പവാർ കൂടികാഴ്ച നടത്തുമെന്ന വാർത്ത വന്നു. തുടർന്നാണ് സർക്കാർ രൂപീകരണം സംബന്ധിച്ച തടസങ്ങളെല്ലാം നീങ്ങിയെന്ന് സഞ്ജയ് റാവത്ത് പ്രസ്താവനയിറക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top