ശബരിമല ക്ഷേത്രഭരണത്തിന് പ്രത്യേക നിയമ നിർമാണം വേണം : സുപ്രിംകോടതി

ശബരിമലയുടെ ഭരണ നിർവഹണത്തിന് പ്രത്യേക സമിതി വേണമെന്ന് സുപ്രിംകോടതി. ശബരിമലയെ മറ്റ് ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യരുത്. ഇക്കാര്യത്തിൽ സർക്കാർ ഇന്ന് തന്നെ നിലപാടറിയിക്കണം. വർഷത്തിൽ അമ്പത് ലക്ഷം തീർത്ഥാടകർ വരുന്ന ക്ഷേത്രമല്ലേ ശബരിമലയെന്നും സുപ്രിംകോടതി ചോദിച്ചു.

പന്തളം കൊട്ടാരം നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ് ജസ്റ്റിസ് എൻവി രമാണയുടെ നിർണായക ഇടപെടൽ. ശബരിമലയെ പ്രത്യേകമായി കാണമെന്നും ശബരിമലയ്ക്ക് പ്രത്യേക നിയമ നിർമാണം വേണമെന്നുമാണ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. ശബരിമലിൽ ഏതൊക്കെ തരത്തിലുള്ള നിയമ നിർമാണമാണ് നടത്തിയിരിക്കുന്നതെന്ന് കോടതി ചോദിച്ചു. ഇതിന് മറുപടിയായാണ് പുതിയ നിയമ നിർമാണത്തിന്റെ കരട് തയാറായിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്. ഇതിൽ മൂന്നിലൊന്ന് സംവരണം സ്ത്രീകൾക്കാണ് അനുവദിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ കോടതി സംശയം പ്രകടിപ്പിച്ചു.

വിശാല ബെഞ്ചിന്റെ വിധി പ്രകാരം ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിക്കുന്നില്ലെങ്കിൽ ഏത് തരത്തിലായിരിക്കും നിയമം ഈ നിയമം ബാധകമാകുക, ജോലിക്കായി യുവതികളെ എങ്ങനെ ശബരിമലയിൽ പ്രവേശിപ്പിക്കും തുടങ്ങിയ കാര്യങ്ങൾ കോടതി ചോദിച്ചു. പ്രതിവർഷം അമ്പത് ലക്ഷത്തോളം തീർത്ഥാടകർ വരുന്ന ശബരിമലയ്ക്കായി പ്രത്യേക നിയമനിർമാണം നടത്താൻ എന്താണ് തടസ്സമെന്നും കോടതി സർക്കാരിനോട് ചോദിച്ചു.

supreme court, sabarimala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More