‘ഉദ്ദേശിച്ചത് പോപ്പുലർ ഫ്രണ്ടിനെയും എൻഡിഎഫിനെയും’; നിലപാടിൽ ഉറച്ചു നിൽക്കുന്നു: വിവാദ പരാമർശത്തിൽ പി മോഹനൻ

മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണന്ന വിവാദ പരാമർശത്തിൽ വിശദീകരണവുമായി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. പോപ്പുലർ ഫ്രണ്ടിനെയും എൻഡിഎഫിനെയുമാണ് താൻ ഉദ്ദേശിച്ചതെന്ന് പി മോഹനൻ പറഞ്ഞു. നിലപാടിൽ താൻ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

മാവോയിസ്റ്റുകൾക്ക് വെള്ളവും വളവും നൽക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന പരാമർശം വിവാദമായതോടെയാണ് വിശദീകരണവുമായി പി മോഹനനൻ രംഗത്തെത്തിയത്. മുസ്ലിം സമുദായത്തെ താൻ ആക്ഷേപിച്ചിട്ടില്ല. ഇസ്ലാമിക തീവ്രവാദികൾ എന്ന പ്രയോഗത്തിൽ ലക്ഷ്യംവച്ചത് എൻഡിഎഫിനെയും പോപ്പുലർ ഫ്രണ്ടിനെയും ആണെന്ന് മോഹനൻ വിശദീകരിച്ചു.

മുൻപ് നക്‌സലുകളായിരുന്ന പലരും ഇന്ന് തീവ്രവാദ സംഘടനകളുടെ നേതാക്കൾ ആണെന്നും മോഹനൻ വ്യക്തമാക്കി. മാവോയിസ്റ്റ് ബന്ധത്തിൽ പൊലീസ് കൂടുതൽ പരിശോധന നടത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ പി മോഹനന് പിന്തുണയുമായി സിപിഐഎം നേതാവ് പി ജയരാജനും രംഗത്തെത്തി. വനത്തിൽ ഭീകരപ്രവർത്തനം നടത്തുന്ന മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കാനായി പുറത്ത് മനുഷ്യാവകാശ സംഘടനയുടെ ലേബലിൽ പ്രവർത്തിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന് ജയരാജൻ പറഞ്ഞു.

Story highlights- p mohanan master, maoist attack, maoist, p jayarajan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top