പിയാനോ വായിച്ച് പൃഥ്വിരാജിന്റെ മകൾ അലംകൃത; വീഡിയോ പങ്കുവച്ച് സുപ്രിയ

താരങ്ങളുടെ അഭിനയ വിശേഷങ്ങൾക്കപ്പുറം കുടുംബ വിശേഷങ്ങളും പലപ്പോഴും ചർച്ചയാവാറുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജിന്റെ മകൾ അലംകൃതയുടെ
വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അല്ലി എന്നു വിളിക്കുന്ന അലംകൃത പിയാനോ വായിക്കുന്ന വീഡിയോ ‘മമ്മാസ് ബേബി’ എന്ന അടിക്കുറിപ്പോടെ സുപ്രിയ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

 

 

View this post on Instagram

 

Mamma’s baby! #BuddingMusician#ChiefTroubleMakerAtHome#Mamma&Ally#MusicalTales😊😊#WednesdayVibes😀🧿

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

സോഷ്യൽ മീഡിയയിൽ സജീവമായ താര കുടുംബം കഴിഞ്ഞ ദിവസം തങ്ങളുടെ ഡ്രൈവർ കാർ വാങ്ങിയ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചിരുന്നു.

ബിജു മേനോൻ, പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന അയ്യപ്പനും കോശിയും എന്ന ചിത്രമാണ് പൃഥ്വിരാജിന്റേതായി ഇറങ്ങാനുള്ള ചിത്രം. അനാർക്കലി’ എന്ന ചിത്രത്തിന് ശേഷം സച്ചി -ബിജു മേനോൻ -പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ‘അയ്യപ്പനും കോശിയും’ എന്ന സിനിമയ്ക്കുണ്ട്.

alamkritha video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top